Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി

ചൈനീസ് വംശജനായ ഷാങ് ചീ എന്ന സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയൻ ചൈനീസ് നടനായ സിമൂ ലീയുവാണ്

Written by - Zee Malayalam News Desk | Last Updated : Apr 21, 2021, 10:38 AM IST
  • ക്രൈസി റിച്ച് ഏഷ്യൻസ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു
  • 2021 സെപ്തംബർ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും
  • ഡെസ്റ്റിൽ ഡാനിയൽ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്
  • ഇന്ത്യയിൽ ഏഴ് പ്രാദേശിക ഭാഷകളിൽ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോർട്ട്
Shang-Chi And The Legend of The Ten Rings : മാർവലിന്റെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ; ഷാങ് ചീ ട്രെയിലർ ഇറങ്ങി

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യത്തെ ഏഷ്യൻ സൂപ്പർ ഹീറോ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഷാങ് ചീ ആൻ്റ് ദ ലെജന്റ് ഓഫ് ദ ടെൻ റിം​ഗ്സിന്റെ ട്രെയിലറാണ് ചൊവ്വാഴ്ച പുറത്തിറക്കിയത്. ചൈനീസ് വം​ശജനായ ഷാങ് ചീ എന്ന സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയൻ ചൈനീസ് നടനായ സിമൂ ലീയുവാണ്. ലീയുവിന്റെ ജന്മദിനത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ട്രെയിലറും പുറത്ത് വിട്ടത്.

ക്രൈസി റിച്ച് ഏഷ്യൻസ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു. 2021 സെപ്തംബർ മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും. ഡെസ്റ്റിൽ ഡാനിയൽ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയിൽ ഏഴ് പ്രാദേശിക ഭാഷകളിൽ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News