Tovino Thomas ന് കോവിഡ് സ്ഥിരീകരിച്ചു, വീട്ടിൽ നിരീക്ഷണത്തിൽ
താരം വീട്ടിൽ തന്നെ നിരീക്ഷത്തിൽ കഴിയുകയാണെന്നും ലക്ഷണങ്ങൾ യാതൊന്നും ഇല്ലെന്നും താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്.
Kochi: നടൻ ടോവിനോ തോമസിന് (Tovino Thomas) കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. താരം വീട്ടിൽ തന്നെ നിരീക്ഷത്തിൽ കഴിയുകയാണെന്നും ലക്ഷണങ്ങൾ യാതൊന്നും ഇല്ലെന്നും താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടിലൂടെ അറിയിച്ചിട്ടുണ്ട്. അതുമാത്രമല്ല കോവിഡ് പൂർണ്ണമായി ഭേദമായി ഉടൻ തിരിച്ചെത്തുമെന്നും. എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും ടോവിനോ അറിയിച്ചിട്ടുണ്ട്.
ബേസിൽ തോമസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം മിന്നൽ മുരളിയിലാണ് ടോവിനോ ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. വീക്കെൻഡ് ബ്ലോക്കബ്സ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമ്മിക്കുന്നത്. മോഷൻ പോസ്റ്റർ റിലീസ് ചെയ്തതിനോടൊപ്പം. 2021 ഓഗസ്റ്റ് 19ന് ഓണം റിലീസ് ചിത്രമായി ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുമെന്നുമെന്നും അറിയിച്ചിട്ടുണ്ട്. ചിത്രം നെറ്ഫ്ലിക്സിൽ (Netflix) റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രം അന്നൗൻസ് ചെയ്തത് മുതൽ പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മിന്നൽ മുരളി. ബിഗ് ബജറ്റ് ചിത്രമായ മിന്നൽ മുരളി 5 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ (Cinema) ഷൂട്ടിങ് പൂർത്തിയായി. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഹിന്ദിയിൽ ചിത്രത്തിന് മിസ്റ്റർ മുരളിയെന്നും, മെരുപ്പ് മുരളിയെന്ന തെലുങ്കിലും, മിഞ്ചു മുരളിയെന്ന് കന്നഡയിലും ചിത്രത്തിന് പേര് നൽകിയിട്ടുണ്ട്.
ALSO READ: പൊടിപാറുന്ന ആക്ഷൻ, നെയ്യാറ്റിൻകര ഗോപൻറെ പൊളപ്പൻ ഡയലോഗ്, ആറാട്ടിൻറെ ടീസർ റിലീസായി
ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസിൽ ജോസെഫും (Basil Joseph) ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മിന്നൽ മുരളിയ്ക്കുണ്ട്. ടോവിനോ തോമസിനെ കൂടാതെ അജു വർഗിസ് (Aju Varghese), ഹരിശ്രീ അശോകൻ, ബൈജു, ഫെമിന ജോർജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...