നവാഗതനായ ജുബിത് നമ്രഡത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ആഭാസത്തിലെ ആദ്യഗാനമെത്തി. സാമൂഹ്യവിമര്‍ശനം പ്രമേയമാക്കിയ ഗാനങ്ങളിലൂടെ ശ്രദ്ധേയരായ ഊരാളിയുടെ 'ഓടിച്ചോടിച്ച്...' എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസ് ആയിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു ബസ് യാത്രയാണ് സിനിമയുടെ കഥയെ മുന്നോട്ട് നയിക്കുന്നത്. ഡെമോക്രസി എന്ന് പേരുള്ള ബസും അതിലെ യാത്രക്കാരും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഒപ്പം പാട്ടും ആട്ടവുമായി ഊരാളി ബാന്‍ഡ് സംഘവും. നിവിന്‍ പോളിയാണ് പാട്ടിന്‍റെ വീഡിയോ ഓണ്‍ലൈനില്‍ റിലീസ് ചെയ്തത്. 


സുരാജ് വെഞ്ഞാറമൂട്, റീമ കല്ലിങ്കല്‍, ശീതള്‍ ശ്യാം, മാമുക്കോയ, അലന്‍സിയര്‍, ഇന്ദ്രന്‍സ് എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.