ഈഫല്‍ ടവറിന് താഴെ ട്വെര്‍ക്കി൦ഗ് നടത്തിയ ബള്‍ഗേറിയന്‍ ഗായികയും സുഹൃത്തും അറസ്റ്റില്‍. ബള്‍ഗേറിയാസ് എക്സ് ഫാക്ടര്‍ എന്ന റിയാലിറ്റി ഷോയിലൂടെ പ്രശസ്തയായ ഗെറി നികോളും സുഹൃത്തുമാണ് അറസ്റ്റിലായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

റോഡിന് നടുവില്‍ നിന്ന് നൃത്തം ചെയ്ത് പൊതുജീവിതം സ്തംഭിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. 



പത്തൊന്‍പതുകാരിയായ ഗെറി തന്നെയാണ് ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചത്. കൂട്ടുകാരുമായുള്ള വാതുവയ്പ്പിന്‍റെ ഭാഗമായാണ് ഗെറിയും സുഹൃത്തും ഈ സാഹസത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്‌.  


'സ്ഥലം ഒരു പ്രശ്നമല്ല' എന്ന തലകെട്ടോടെയാണ് 334,000 ഓളം വരുന്ന തന്‍റെ ഫോളോവേഴ്സിനായി താരം വീഡിയോ പങ്ക് വച്ചത്. ഗെറിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.