ന്യൂഡല്‍ഹി: എന്തിന് വീട്ടുജോലികളെല്ലാം സ്ത്രീകള്‍ തന്നെ ചെയ്യണം? -ട്വിങ്കിള്‍ ഖന്ന ചോദിക്കുന്നു...


COMMERCIAL BREAK
SCROLL TO CONTINUE READING

IANSന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എഴുത്തുകാരിയും നടിയുമായ ട്വിങ്കിള്‍ ഖന്ന (Twinkle Khanna) വീട്ടുജോലികള്‍ കുടുംബാംഗങ്ങള്‍ തമ്മില്‍ പങ്കുവയ്ക്കണമെന്നാണ് ട്വിങ്കിള്‍ പറയുന്നത്. കൊറോണ വൈറസ്‌ (Corona Virus) വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ (Corona Lockdown) കാലത്ത് തന്റെ ഭര്‍ത്താവ് അക്ഷയ് കുമാര്‍ (Akshay Kumar) എങ്ങനെയാണ് തന്നെ സഹായിച്ചതെന്നും ട്വിങ്കിള്‍ വിശദീകരിച്ചു. 


മുംബൈ പോലീസിനു കോടികളുടെ സഹായവുമായി അക്ഷയ് കുമാര്‍


'ആണും പെണ്ണും ഉത്തരവാദിത്തങ്ങള്‍ പങ്കുവയ്ക്കണം. ലിംഗഭേദം നോക്കിയല്ല ജോലികള്‍ ചെയ്യേണ്ടത്. കഴിവുകള്‍ നോക്കി വേണം. എന്നെപ്പോലെ ഒരാളെ അടുക്കള ജോലി ഏല്‍പ്പിച്ചാലുള്ള അവസ്ഥ ദയനീയമായിരിക്കും. എന്നെ സംബന്ധിച്ച് പാചകം സമ്മർദ്ദമേറിയ ജോലിയാണ്." -ട്വിങ്കിൾ പറഞ്ഞു


''എന്റെ ഭര്‍ത്താവും മകനും ആസ്വദിച്ചാണ് പാചകം ചെയ്യുന്നത്. പാട്ട് വച്ച് പാചകം ചെയ്യുന്ന അവര്‍ തയാറാക്കുന്നത് സ്വാദിഷ്ടമായ വിഭവങ്ങളാണ്. പാചകം എനിക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. വീട് വൃത്തിയാക്കുക, പലചരക്ക് ഓര്‍ഡര്‍ ചെയ്യുക, പാത്രം കഴുകുക ഇതൊക്കെയാണ് എന്റെ ജോലികള്‍.'' -ട്വിങ്കിള്‍ പറയുന്നു. പാചകം ചെയ്യുന്ന ഭര്‍ത്താവ് അക്ഷയ് കുമാറിനും മകന്‍ ആരവിനും നന്ദി പറയാനും താരം മറന്നില്ല. 


മോദിയെ ട്രോളി ട്വിങ്കിള്‍ 


''ഇതൊരു അനുഗ്രഹമാണ്. എന്റെ മകന്‍ പാചകം ചെയ്യും, എന്നാല്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അവനറിയില്ല. രാജ്മയും പിസയുമുണ്ടാക്കാന്‍ അവനറിയാമെന്ന് ഈ കൊറോണ വൈറസ് കാലത്താണ് എനിക്ക് മനസിലായത്. ഇതുവരെ ഞങ്ങള്‍ പുറത്ത് നിന്നും ഭക്ഷണം വാങ്ങി കഴിച്ചിട്ടില്ല കാരണം അടുക്കളയില്‍ രണ്ടു പാചകക്കാരുണ്ട്.'' -ട്വിങ്കിള്‍ പറഞ്ഞു. 


ലോക്ക്ഡൌണ്‍ കാലത്ത് ഭാര്യമാരെ സഹായിക്കുന്ന ഒരുപാടു ഭര്‍ത്താക്കന്മാരെ സോഷ്യല്‍ മീഡിയയില്‍ കണ്ടതായും ട്വിങ്കിള്‍ ഖന്ന പറഞ്ഞു. ലോക്ക്ഡൌണ്‍ കഴിഞ്ഞും ഇത് തുടരണമെന്നാണ് ട്വിങ്കിള്‍ പറയുന്നത്.