മോദിയെ ട്രോളി ട്വിങ്കിള്‍!!

2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

Last Updated : May 20, 2019, 02:49 PM IST
മോദിയെ ട്രോളി ട്വിങ്കിള്‍!!

ന്യൂഡല്‍ഹി: 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ അവസാനിച്ച ശേഷം ഉത്തരഖണ്ഡ് ക്ഷേത്ര ദര്‍ശനത്തിന് പോയ മോദിയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. 

കേദാര്‍നാഥിലെ ക്ഷേത്രസന്ദര്‍ശനത്തിന് ശേഷം രുദ്രഗുഹയില്‍ ധ്യാനമിരുന്ന  മോദിയെ ട്രോളി നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ, മോദിയുടെ 'ഏകാന്ത ധ്യാന'ത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ട്വിങ്കിള്‍ ഖന്ന. ധ്യാന൦ ചെയ്യുന്ന രീതിയിലിരിക്കുന്ന ചിത്രം പങ്കു വച്ചുകൊണ്ടാണ് ട്വിങ്കിള്‍ ട്രോള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

'കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കുറേയേറെ ആത്മീയ ചിത്രങ്ങള്‍ കണ്ടു. ഞാനും ഒരു മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി ആരംഭിക്കുകയാണ്. മെഡിറ്റേഷന്‍ ഫോട്ടോഗ്രാഫി പോസുകള്‍ വിവിധ തരത്തില്‍'- ചിത്രത്തിനൊപ്പം ട്വിങ്കിള്‍ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ധ്യാനവുമെല്ലാം രാജ്യത്ത് ഏറെ ചര്‍ച്ചയായി മാറുന്ന സാഹചര്യത്തിലാണ് ട്വിങ്കിളിന്‍റെ ട്രോള്‍. 

വിഐപി ഗുഹയില്‍ ക്യാമറാമാനുമൊത്തുള്ള പ്രധാനമന്ത്രിയുടെ ധ്യാന൦ സോഷ്യല്‍ മീഡിയയില്‍ നിരവധി ട്രോളുകള്‍ക്ക് ഇടയാക്കിയിരുന്നു. 

നരേന്ദ്ര മോദിയ്ക്കെതിരെയും ബിജെപിക്കെതിരെയും ശക്തമായി നിലപാടുകളെടുത്ത് ശ്രദ്ധേയയായ ട്വിങ്കിള്‍ ഖന്ന ബോളിവുഡ് താരം അക്ഷയ്കുമാറിന്‍റെ ഭാര്യയാണ്. 

Trending News