മാർച്ച് പോലെ തന്നെ ഏപ്രിൽ,മെയ് മാസങ്ങളും വലിയ ഒടിടി റിലീസുകൾക്കാണ് തയ്യാറെടുക്കുന്നത്. സൂപ്പർ താര ചിത്രങ്ങളടക്കം പ്രേക്ഷകർ കാത്തിരുന്ന നിരവധി സിനിമകളാണ് എപ്രിലിൽ എത്തുമെന്ന്  പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീഷ്മ  പർവ്വം


അമൽ നീരദ്- മമ്മൂട്ടി കൂട്ട് കെട്ടിൽ പിറന്ന മാസ് ആക്ഷൻ ചിത്രമാണ്  ഭീഷ്മ പർവ്വം. കുറേ വർഷങ്ങൾക്ക് ശേഷമാണ് അമൽ നീരദ് മമ്മൂട്ടിക്കൊപ്പം ഒരു ചിത്രം ചെയ്യുന്നതെന്നതും പ്രത്യേകതയാണ്. നിലവിലെ വിവരങ്ങൾ അനുസരിച്ച് എപ്രിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക.


പുഴു


മമ്മൂട്ടിയുടെ നേരിട്ട് ഒടിടിയിലേക്ക് എത്തുന്ന ആദ്യത്തെ ചിത്രം കൂടിയാണ് പുഴു.  പിടി രതീനയുടെ സംവിധാനത്തിൽ എത്തുന്ന ചിത്രം ചിത്രം ഏപ്രിലിൽ സോണി ലിവിലാണ് എത്തുന്നത് എന്നാൽ തീയ്യതി അറിയിച്ചിട്ടില്ല.


ഇന്നലെ വരെ


ആസിഫലി,നിമിഷ സജയൻ, ആൻറണി വർഗ്ഗീസ് റെബാ മോണിക എന്നിവരഭിനയിക്കുന്ന ചിത്രം ഏപ്രിൽ എത്തും, എന്നാൽ പ്ലാറ്റ് ഫോം ഏതെന്ന് വ്യക്തമല്ല.


തിരിമാലി


ബിബിൻ ജോർജ്ജ്, ജോണി ആൻറണി, ധർമജൻ ബോൾഗാട്ടി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന തിരിമാലി മനോരമ മാക്സിലാണ് റിലീസിന് എത്തുന്നത്.


കള്ളൻ ഡിസൂസ


സൗബിന്‍ ഷാഹിര്‍ പ്രധാന വേഷത്തിലെത്തുന്ന കള്ളന്‍ ഡിസൂസ  മനോരമ മാക്സിലാണ് റിലീസ് ചെയ്യുന്നത്. സൗബിനെ കൂടാതെ ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.


കുഞ്ഞെൽദോ


നേരത്തെ റിലീസിന് എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മാർച്ച് അവസാനമായിരിക്കും ആസിഫലിയുടെ കുഞ്ഞെൽദോ എത്തുക. സീ ഫൈവിനാണ് കുഞ്ഞെൽദോയുടെ ഒടിടി അവകാശം


12th മാൻ


സംവിധായകൻ ജീത്തു ജോസഫിൻറെ പുതിയ ചിത്രം കൂടിയാണ്  12th മാൻ.  മോഹൻലാൽ നായകനാകുന്ന ചിത്രത്തിൽ ഉണ്ണിമുകുന്ദൻ, ശിവദ, അതിഥി രവി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. ഡിസ്നി ഹോട്ട് സ്റ്റാറിൽ എപ്രിലാണ് ചിത്രം എത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.