തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഏറ്റവും  പ്രിയപ്പെട്ട താരമാണ് ഉർവശി.  ഏതു  കഥാപാത്രത്തെയും  തനതായ ശൈലിയില്‍  അവതരിപ്പിക്കാനുള്ള  ഉര്‍വ്വശിയുടെ കഴിവ്  ഏവരും അംഗീകരിക്കുന്നത് തന്നെ....


COMMERCIAL BREAK
SCROLL TO CONTINUE READING

മലയാളത്തിലൂടെ ചിത്രങ്ങളിലൂടെ സിനിമാ ലോകത്ത്  ചുവട് വെച്ച അവര്‍ തന്‍റെ  വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്ത് വ്യത്യസ്തമായ  ഒരു  സ്ഥാനം ഉറപ്പിക്കുകയായിരുന്നു.


90 കളിൽ സൂപ്പർ നായികയായി തിളങ്ങിയ ഉർവശി  (Urvashi) ഒരേതരം  കഥാപാത്രങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ   മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ ധൈര്യപൂർവ്വം മുന്നോട്ട് വരുകയായിരുന്നു. നായികയായി തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങൾ നടി ഏറ്റെടുത്ത് സ്ക്രീനിൽ കയ്യടി വാങ്ങിയത്.


മലയാളത്തിലൂടെഅരങ്ങേറ്റം  നടത്തിയെങ്കിലും തമിഴിലും  (Tamil Cinema) തെലുങ്കിലും നടിക്ക്  ഏറെ ആരാധകരുണ്ട് . ഈ ഭാഷകളില്‍  അവര്‍ സജീവവുമാണ്. ഈ വർഷം പുറത്തിറങ്ങിയ ഉർവശിയുടെ നാല് ചിത്രങ്ങളിൽ മൂന്ന് എണ്ണവും സൂപ്പര്‍ ഹിറ്റ്‌  തമിഴ് ചിത്രങ്ങളാണ്. 


ഒരു മലയാള  ചിത്രത്തില്‍ മാത്രമാണ് ഉര്‍വശി ഈ വര്‍ഷം അഭിനയിച്ചത്. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' എന്നതായിരുന്നു ഈവർഷം ഉർവശി അഭിനയിച്ച മലയാള ചിത്രം (Malayalam Cinema). കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. 


എന്നാല്‍, മലയാളത്തില്‍ താരതമ്യേന ചിത്രങ്ങള്‍ കുറയുന്നതിന്‍റെ കാരണം വെളിപ്പെടുത്തുകയാണ് ഉര്‍വശി.  ഒപ്പം മലയാളത്തിലേയ്ക്ക്  ഉടന്‍ മടങ്ങിവരുമെന്നും അവര്‍ പറയുന്നു.


Also read: കിച്ച സുദീപിന്‍റെ നായികയായി മഞ്‍ജു വാര്യര്‍ തെലുങ്കിലേക്ക്?


''തമിഴ് ഉള്‍പ്പടെ മറ്റു ഭാഷകളില്‍ ഒറ്റ ഷെഡ്യൂള്‍ സിനിമകള്‍ കുറവാണ്. കുറച്ചു കുറച്ചു ദിവസങ്ങളായാണ് ചിത്രീകരണം നടക്കുക. അപ്പോള്‍ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളും നടക്കും എന്നാല്‍ മലയാളത്തിലധികവും ഒറ്റ ഷെഡ്യൂള്‍ സിനിമകളാണ്. മുപ്പതും നാല്‍പ്പതും ദിവസമൊക്കെ വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. പിന്നെ ഒരേ ശൈലിയിലുള്ള സിനിമകള്‍ വരുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഇടവേള എടുക്കാറുണ്ട്. എന്നിട്ട് മറ്റു ഭാഷകളില്‍ ശ്രദ്ധിക്കും എന്നാലും പൂര്‍ണ്ണമായി മാറി നില്‍ക്കാന്‍ പറ്റില്ലല്ലോ. ഇപ്പോള്‍ തമിഴില്‍ പുറത്തിറങ്ങിയ രണ്ടു സിനിമകളില്‍ രണ്ടിലും വ്യത്യസ്തമായ സിനിമകളാണ്. മലയാളം എന്‍റെ മാതൃ ഭാഷയായതിനാല്‍ കൂടുതലും ശ്രദ്ധിച്ച് മാത്രമേ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ളൂ. കൂടുതല്‍ ചൂസിയാകാം എന്ന് കരുതുന്നുണ്ട് മലയാളത്തിൽ'',  ഉര്‍വശി പറയുന്നു.


Also read: viral video: കിം കിം ചലഞ്ചിന്റെ കെനിയൻ വേർഷൻ ശ്രദ്ധനേടുന്നു..


സുരറൈ പോട്രു, മൂക്കുത്തി അമ്മന്‍ , പുത്തം പുതു കാലൈ എന്നിവയായിരുന്നു ഉര്‍വശിയുടെ  ഈ വർഷം പുറത്തു വന്ന  തമിഴ് ചിത്രങ്ങൾ. മികച്ച അഭിപ്രായമായിരുന്നു നടിക്ക് ലഭിച്ചത്. മൂന്നിലും അമ്മ വേഷങ്ങളായിരുന്നെങ്കിലും വ്യത്യസ്തമായ അമ്മ കഥാപാത്രങ്ങളെയായിരുന്നു ഇവ. ഒ ടി ടി റിലീസായിരുന്നു ചിത്രങ്ങളെങ്കിലും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് ഈ കഥാപാത്രങ്ങള്‍ സ്വീകരിച്ചത്...


 


Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ  ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy