Vaadivaasal: വെട്രിമാരൻ - സൂര്യ ചിത്രം വാടിവാസൽ; ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി
വാടിവാസൽ നായകന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് വാടിവാസൽ ടീം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കാൻ ശ്രമിക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുക.
വെട്രിമാരൻ - സൂര്യ ചിത്രം വാടിവാസലിന്റെ ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കി. ഇത് ആദ്യാമായാണ് ഒരു വെട്രിമാരൻ ചിത്രത്തിൽ സൂര്യ നായകനാകുന്നത്. സൂര്യയുടെ ജന്മദിനമായിരുന്നു ഇന്നലെ (ജൂലൈ 23). പിറന്നാളിനോട് അനുബന്ധിച്ചാണ് ഗ്ലിംപ്സ് വീഡിയോ പുറത്തിറക്കിയത്. ചിത്രത്തിന്റെ ടീസർ അല്ല ഇത് എന്ന് വ്യക്തമാക്കി കൊണ്ടാണ് അണിയറ പ്രവർത്തകർ വീഡിയോ പങ്കുവച്ചത്. വാടിവാസൽ നായകന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് കൊണ്ടാണ് വാടിവാസൽ ടീം വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പാഞ്ഞടുക്കുന്ന ജല്ലിക്കെട്ട് കാളയെ മെരുക്കാൻ ശ്രമിക്കുന്ന സൂര്യയുടെ കഥാപാത്രത്തെയാണ് ഈ വീഡിയോയിൽ കാണാൻ കഴിയുക. 28 ലക്ശത്തിന് മുകളിൽ പ്രേക്ഷകരാണ് വാടിവാസൽ വീഡിയോ കണ്ടത്.
ജെല്ലിക്കെട്ട് പശ്ചാത്തലമാക്കി സി എസ് ചെല്ലപ്പയുടെ ഇതേപേരിലുള്ള നോവലിനെ ആസ്‍പദമാക്കിയാണ് വാടിവാസൽ ഒരുക്കുന്നത്. തന്‍റെ അച്ഛന്‍റെ മരണത്തിന് കാരണക്കാരനായ 'കാരി' എന്ന കാളയെ ജല്ലിക്കട്ടില്‍ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് നോവലിൽ പറയുന്നത്. മധുര ജില്ലയിൽ ജെല്ലിക്കെട്ടിന് വലിയ പ്രാധാന്യമുള്ള സ്ഥലമാണ് വാടിവാസല്‍.
Also Read: Thallumala Song: വേറെ ലെവൽ!!! തല്ലുകൾ കോർത്തിണക്കിയൊരു ' തല്ലുമാല പാട്ട് ', ലിറിക് വീഡിയോ
വി ക്രിയേഷന്‍സിന്‍റെ ബാനറില്‍ കലൈപ്പുലി എസ് താണുവാണ് ചിത്രത്തിന്റെ നിർമാണം. കഴിഞ്ഞ വർഷം സൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം തുടങ്ങിയിരുന്നു. എന്നാൽ പിന്നീട് കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീത സംവിധായകന്‍.
ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാർഡ് സൂര്യ സ്വന്തമാക്കിയിരുന്നു. സുരരൈ പോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യക്ക് അവാർഡ് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയായി അപർണ ബാലമുരളിയും തിരഞ്ഞെടുക്കപ്പെട്ടു. സുധ കൊങ്കരയാണ് സുരരൈപോട്ര് സംവിധാനം ചെയ്തത്. അഞ്ച് ദേശീയ അവാർഡുകളാണ് സുരരൈപോട്ര് സ്വന്തമാക്കിയത്.
Ponniyin Selvan 1 : അരുൺ മൊഴി വർമ്മൻ എങ്ങനെ രാജ രാജ ചോളനായി? പൊന്നിയിൻ സെൽവന് മുമ്പ് ഒരു ചരിത്രം
ചെന്നൈ : മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയൻ സെൽവൻ റിലീസാകുന്നതിന് മുമ്പ് അരുൺ മൊഴി വർമ്മൻ എങ്ങനെ രാജ രാജ ചോളനായി എന്ന ചരിത്രം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചരിത്രകാരന്മാർ അരുൺ മൊഴി വർമ്മനെ കുറിച്ചുള്ള വിവരങ്ങൾ പറയുകയാണ് വീഡിയോയായിൽ. കൂടാതെ അരുൺ മൊഴി വർമ്മൻ പൊന്നിയിൻ സെൽവനായ കഥയും പറയുന്നുണ്ട്. നടൻ ജയം രവിയാണ് ചിത്രത്തിൽ പൊന്നിയിൻ സെൽവൻ അഥവാ അരുൺ മൊഴി വർമ്മനായി എത്തുന്നത്. ചിത്രത്തിൻറെ ടീസർ ഈ മാസം ആദ്യം പുറത്തുവിട്ടിരുന്നു. വൻ ജനശ്രദ്ധ നേടാൻ ചിത്രത്തിന്റ ടീസറിന് സാധിച്ചിരുന്നു. ചിത്രത്തിൽ വന്തിയതേവൻ എന്ന കഥാപാത്രത്തെയാണ് കാർത്തി അവതരിപ്പിക്കുന്നത്. ആദിത്യ കരികാലൻ എന്ന കഥാപാത്രമായി ആണ് വിക്രം എത്തുന്നത്. ചിത്രത്തിൽ പഴുവൂരിലെ രാജ്ഞി നന്ദിനിയായി ആണ് ഐശ്വര്യ റായ് എത്തുന്നത്. കുന്ദവൈ രാജകുമാരിയായാണ് തൃഷ ചിത്രത്തിലെത്തുന്നത്. രണ്ട് ഭാഗങ്ങളായാണ് പൊന്നിയിൻ സെൽവൻ എത്തുന്നത്. ആദ്യ ഭാഗം ഈ വർഷം സെപ്റ്റംബർ 30ന് തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മണിരത്നം ചിത്രമാണ് പൊന്നിയിൻ സെൽവൻ.
ചിത്രത്തിൻറെ രണ്ട് ഭാഗങ്ങളുടെയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ സ്വന്തമാക്കിയിരുന്നു. 125 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വീഡിയോ ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മദ്രാസ് ടാക്കീസും ലൈക്കാ പ്രൊഡക്ഷൻസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. തമിഴ്,മലയാളം തെലുങ്ക്, കന്നഡ, ഹിന്ദി, എന്നീ അഞ്ചു ഭാഷകളിലായി ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവലിനെ (നോവലിന്റെ പേര് പൊന്നിയൻ സെൽവൻ എന്ന് തന്നെയാണ്) ആധാരമാക്കി മണിരത്നം അണിയിച്ചൊരുക്കുന്ന ചിത്രമാണ് പൊന്നിയൻ സെൽവൻ. തമിഴിലെ തന്നെ ഏറ്റവും മഹത്തരമായ ചരിത്രനോവലായിട്ടാണ് പൊന്നിയൻ സെൽവനെ കരുതുന്നത്. കൽക്കിയുടെ മികച്ച കലസൃഷ്ടിയെ ബിഗ് സ്ക്രീനിലേക്ക് മണിരത്നം എത്തിക്കുമ്പോൾ വൻ താരനിരയാണ് അണിനിരക്കുന്നത്. പ്രകാശ് രാജ്, ജയറാം, ലാൽ, റഹ്മാൻ, റിയാസ്, ഖാൻ, ഖിഷോർ, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...