മുത്തച്ഛന്റെയും കൊച്ചു മകന്റെയും ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രം വള്ളിച്ചെരുപ്പ് പ്രദർശനത്തിനെത്തുന്നു. ചിത്രം സെപ്റ്റംബർ 22 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. തമിഴിൽ പ്രേക്ഷകശ്രദ്ധയാകർഷിച്ച റീലിൽ നായകവേഷം അവതരിപ്പിച്ച മലയാളിയായ ബിജോയ് കണ്ണൂരാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. എഴുപതുകാരനായ മുത്തച്ഛനായിട്ടാണ് ബിജോയ് വള്ളിച്ചെരുപ്പിൽ അഭിനയിക്കുന്നത്. മാസ്റ്റർ ഫിൻ ബിജോയ് ആണ് കൊച്ചു മകനാകുന്നത്. ചിന്നുശ്രീ വൽസലനാണ് ചിത്രത്തിലെ നായിക.


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജോയ് കണ്ണൂർ, ചിന്നുശ്രീ വർസലൻ, മാസ്റ്റർ ഫിൻ ബിജോയ് എന്നിവർക്കു പുറമെ കൊച്ചുപ്രേമൻ, സാജൻ സൂര്യ, അനൂപ് ശിവസേവൻ, ദിവ്യ ശ്രീധർ, എസ് ആർ ശിവരുദ്രൻ എന്നിവരും ചിത്രത്തിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനർ- ശ്രീമുരുകാ മൂവി മേക്കേഴ്സ്, തിരക്കഥ, സംവിധാനം- ശ്രീഭാരതി, നിർമാണം- സുരേഷ് സിഎൻ, ഛായാഗ്രഹണം- റിജു ആർ അമ്പാടി, എഡിറ്റിംഗ്- ശ്യാം സാംബശിവൻ, കഥ- ബിജോയ് കണ്ണൂർ, സംഭാഷണം- ദേവിക എൽഎസ്.


ALSO READ: Entertainment: 'ജവാൻ' ടീമിന് അഭിനന്ദനവുമായി അല്ലു അർജുൻ; നന്ദി പറഞ്ഞ് കിം​ഗ് ഖാൻ


ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സജി അടൂർ, അസ്സോസിയേറ്റ് ഡയറക്ടർ- നന്ദൻ, പ്രൊഡക്ഷൻ മാനേജർ- എസ് ആർ ശിവരുദ്രൻ, ഗാനരചന- ഹരികൃഷ്ണൻ വണ്ടകത്തിൽ, സംഗീതം- ജോജോ കെൻ, ആലാപനം- ഇക്ബാൽ കണ്ണൂർ, ഫിൻ ബിജോയ്, ഫാത്തിമ, പ്രിയ ബൈജു, വിതരണം- ശ്രീമുരുകാ മൂവി മേക്കേഴ്സ്, പിആർഒ- അജയ് തുണ്ടത്തിൽ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.