Entertainment: 'ജവാൻ' ടീമിന് അഭിനന്ദനവുമായി അല്ലു അർജുൻ; നന്ദി പറഞ്ഞ് കിം​ഗ് ഖാൻ

ജവാനിലെ നടീനടന്മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിരിക്കുകയാണ് യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍.

Written by - Zee Malayalam News Desk | Last Updated : Sep 15, 2023, 05:05 PM IST
  • കിംഗ്‌ ഖാന്‍ മറുപടി ട്വീറ്റില്‍ അല്ലു അര്‍ജുന് നന്ദിയും രേഖപ്പെടുത്തി.
  • 'പുഷ്പ' മൂന്നുദിവസത്തിനുള്ളില്‍ മൂന്നുവട്ടം കണ്ടെന്നും, അതില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ജവാന് ഉപകാരപ്പെട്ടിരിക്കും എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.
Entertainment: 'ജവാൻ' ടീമിന് അഭിനന്ദനവുമായി അല്ലു അർജുൻ; നന്ദി പറഞ്ഞ് കിം​ഗ് ഖാൻ

അറ്റ്ലിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം 'ജവാന്‍' വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. ഒരാഴ്ച കൊണ്ട് 650-ലധികം കോടിയുടെ ആ​ഗോള കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം. ചിത്രത്തിലെ നടീനടന്മാര്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനന്ദനം അറിയിച്ചിരിക്കുകയാണ് യൂത്ത് ഐക്കണ്‍ അല്ലു അര്‍ജുന്‍. തന്റെ ട്വിറ്റര്‍ അക്കൗണ്ട്‌ വഴിയാണ് താരം അഭിനന്ദനസന്ദേശം പങ്കുവച്ചത്.

കിംഗ്‌ ഖാന്‍ മറുപടി ട്വീറ്റില്‍ അല്ലു അര്‍ജുന് നന്ദിയും രേഖപ്പെടുത്തി. അല്ലു അര്‍ജുന് ദേശീയ അവാര്‍ഡും പ്രേക്ഷകപ്രശംസയും നേടിക്കൊടുത്ത 'പുഷ്പ' മൂന്നുദിവസത്തിനുള്ളില്‍ മൂന്നുവട്ടം കണ്ടെന്നും, അതില്‍നിന്ന് പഠിച്ച കാര്യങ്ങള്‍ ജവാന് ഉപകാരപ്പെട്ടിരിക്കും എന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. രണ്ടു താരങ്ങളുടെയും ആരാധകര്‍ ആവേശത്തിമിര്‍പ്പിലാണ് ഇപ്പോള്‍.

അല്ലു അര്‍ജുന്റെ ജനസ്വീകാര്യത 2021ല്‍ പുറത്തുവന്ന 'പുഷ്പ' എന്ന ചിത്രത്തിലൂടെ പതിന്മടങ്ങു വര്‍ദ്ധിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ലളിതമായ ജീവിതശൈലിയാലും പെരുമാറ്റത്താലും സഹജീവിസ്നേഹത്താലും ആരാധകപ്രീതി നേടാന്‍ അല്ലു അര്‍ജുനു സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും പ്രഖ്യാപനങ്ങളും ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കുന്നത്. അതിന്റെ തെളിവുതന്നെയാണ് 'പുഷ്പ 2'വിന്റെ പോസ്റ്ററിനും ടീസറിനും ലഭിച്ച ഗംഭീര വരവേല്‍പ്പ്. 2024 ആഗസ്റ്റ് 15-നാണ് 'പുഷ്പ 2' പുറത്തിറങ്ങുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News