സുരേഷ് ഗോപി, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് സനൽ 'വി.ദേവൻ സംവിധാനം ചെയ്യുന്ന വരാഹം എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തുവിട്ടു. ഉദ്വേ​ഗം ജനിപ്പിക്കുന്ന ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. കീഴടക്കാൻ വരുന്നവനെ കൊമ്പിൽ കോർത്തെടുത്ത് കുതിച്ചു പായുന്ന ജെല്ലിക്കെട്ട് കാളയുടെ വീര്യത്തെ കുറിച്ചാണ് ടീസറിൽ പറയുന്നത്. മെഡിക്കൽ പശ്ചാത്തലത്തിൽ ' ഒരു ത്രില്ലർ സിനിമയാണ് വരാഹത്തിലൂടെ സനൽ വി. ദേവൻ ഒരുക്കുന്നത്. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ് സഞ്ജയ് പടിയൂർ എൻ്റർടൈൻമെൻ്റ്സ് എന്നീ ബാനറുകളിലായി വിനീത് ജയ്ൻ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൗതം വാസുദേവ് മേനോൻ, നവ്യാനായർ, പ്രാഞ്ചിടെഹ്ലാൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, സാദിഖ്, സരയൂ എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ - മനു.സി. കുമാർ, ജിത്തു. കെ. ജയൻ. തിരക്കഥ - മനു സി.കുമാർ. സംഗീതം- രാഹുൽ രാജ്. ഛായാഗ്രഹണം - അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- മൻസൂർ മുത്തുട്ടി, എക്സിക്കുട്ടീവ് പ്രൊഡ്യൂസർ രാജാ സിംഗ്, കൃഷ്ണകുമാർ. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിന് ശേഷം സനൽ ഒരുക്കുന്ന ചിത്രമാണിത്. 



Also Read: Adios Amigo: കുറച്ച് കൂടി വൈകും; 'അഡിയോസ് അമി​ഗോ' റിലീസ് തിയതി നീട്ടി, പുതിയ റിലീസ് തിയതി ഇതാണ്!


 


ലൈൻ പ്രൊഡ്യൂസർ - ആര്യൻ സന്തോഷ്, കലാസംവിധാനം - സുനിൽ. കെ. ജോർജ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സ്യമന്തക് പ്രദീപ്.അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രേം പുതുപ്പള്ളി.പ്രൊഡക്ഷൻ എക്സിക്കുട്ടീവ് - അഭിലാഷ് പൈങ്ങോട്, നിർമ്മാണ നിർവ്വഹണം - പൗലോസ് കുറുമറ്റം,ബിനു മുരളി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.