പേരിൽ തന്നെ വിചിത്രമായി എത്തിയ വിചിത്രം എന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ശ്രദ്ധേയമാകുന്നു. ഷൈൻ ടോം ചാക്കോയും ബാലു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഏറെ ആകാംക്ഷയും കൗതുകവും ഉണർത്തുന്നതാണ്. ലാൽ, കനി കുസൃതി, ജോളി ചിറയത്ത്, കേതകി നാരായൺ  തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ചു വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിഖിൽ രവീന്ദ്രൻ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് അർജുൻ ബാലകൃഷ്ണനാണ്. മിഥുൻ മുകുന്ദനും സ്ട്രീറ്റ് അക്കാദമിക്സുമാണ് സംഗീതം ഒരുക്കുന്നത്.


ALSO READ: Bruce Lee Movie : ഡോ. റോബിൻ രാധാകൃഷ്ണൻ വൈശാഖ് ചിത്രത്തിൽ ഉണ്ണി മുകന്ദന്റെ വില്ലനാകും; ബ്രൂസ് ലീ ഒരുങ്ങുന്നത് 50 കോടി ബജറ്റിൽ


പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, എഡിറ്റർ - അച്ചു വിജയൻ , കോ-ഡയറക്ടർ - സൂരജ് രാജ്, ക്രിയേറ്റീവ് ഡയറക്ടർ - ആർ അരവിന്ദൻ , പ്രൊഡക്ഷൻ ഡിസൈൻ : റെയ്സ് ഹൈദർ, അനസ് റഷാദ് , കോ-റൈറ്റർ : വിനീത് ജോസ് , ആർട്ട് - സുഭാഷ് കരുൺ, മേക്കപ്പ് - സുരേഷ് പ്ലാച്ചിമട, കോസ്റ്റ്യൂം - ദിവ്യ ജോബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഉമേഷ് രാധാകൃഷ്ണൻ, സൗണ്ട് ഡിസൈൻ - വിഷ്ണു ഗോവിന്ദ്- ശ്രീ ശങ്കർ, സ്റ്റിൽ - രോഹിത് കെ സുരേഷ്, വിഎഫ്എക്‌സ് സൂപ്പർവൈസർ - ബോബി രാജൻ, വി എഫ് എക്സ് സ്റ്റുഡിയോ: ഐറിസ് പിക്സൽ, പി ആർ ഒ - ആതിര ദിൽജിത്ത്, ഡിസൈൻ - അനസ് റഷാദ്ശ്രീ,  കുമാർ സുപ്രസന്നൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.