കളിയാക്കുന്ന വിഡ്ഡികളെ സാംസ്കാരിക കേരളം തള്ളിക്കളയും- ഹരീഷ് പേരടി
മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥപറഞ്ഞ് കേരളത്തിൻ്റെ മനം കവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്.
മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥപറഞ്ഞ് കേരളത്തിൻ്റെ മനം കവർന്ന സായി ശ്വേത എന്ന അധ്യാപികയെ അഭിനന്ദിച്ച് നടൻ ഹരീഷ് പേരടി. തിങ്കളാഴ്ച ഓൺലൈനിൽ വിദ്യാരംഭം കുറിച്ച ഒന്നാംക്ലാസിലെ കുരുന്നുകൾക്കാണ് സായിശ്വേത വിക്ടേഴ്സ് ചാനലിലൂടെ ക്ലാസെടുത്തത്.
എന്നാൽ ക്ലാസിൻ്റെ വീഡിയോ പ്രചരിപ്പിക്കുകയും അതിനെതിരെ പരിഹാസവുമായും ചിലർ രംഗത്തെത്തിയിരുന്നു. അത്തരത്തിലുള്ളവരെ സാംസ്കാരിക കേരളം തള്ളിക്കളയുമെന്നാണ് ഹരീഷ് പേരടി തൻ്റെ കുറിപ്പിലൂടെ പറയുന്നത്. മാത്രമല്ല ഈ രാജ്യത്തിൻ്റെ സ്വപ്നങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറയ്ക്ക് ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്നതിൽ അഭിമാനിക്കാം എന്നും ഹരീഷ് തൻ്റെ ഫേസ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
Also Read: നടി മിയ വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി ആശ്വിൻ ഫിലിപ്പ്
കുറിപ്പിൻ്റെ പൂർണ്ണരൂപം
സായി ശ്വേത.. പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ ഗുരുനാഥൻമാർ.. ഒരോ പ്രായത്തിലുംപ്പെട്ട വിദ്യാർത്ഥികളുടെ മനസ്സറിഞ്ഞ് വിദ്യ ഓതുന്നവർ ... സ്കൂൾ കാലത്ത് നന്നായി പഠിച്ചിരുന്ന ഞാനൊക്കെ പ്രിഡിഗ്രി തോറ്റ ഒരുമരമണ്ടനാവാൻ കാരണം മലയാളം മീഡിയത്തിൽ നിന്നും വന്ന എന്നോടൊക്കെ ഇംഗ്ലീഷിൽ ക്ലാസെടുത്ത എന്റെ മനസ്സറിയാൻ ശ്രമിക്കാത്ത ശമ്പളം മാത്രം വാങ്ങാൻ അറിയുന്ന കൂറെ ഉദ്യോഗസ്ഥരാണ്.
വേദം പഠിച്ച കാലം എന്റെ ജീവിതത്തിൽ ഇല്ല എന്ന് ഇം.എം.സ്. പറഞ്ഞതുപോലെ ആ പ്രിഡിഗ്രി കാലം എനിക്കൊന്നും തന്നിട്ടില്ല...പിന്നീട് ഉണ്ടാക്കിയെടുത്തതൊക്കെ ജീവിതമെന്ന സർവകലാശാലയിൽ കരണം കുത്തി മറിഞ്ഞിട്ടാണ്...ജയപ്രകാശ് കുളൂർ എന്ന നാടകാചര്യനെ കുളൂർ മാഷിനെ കണ്ടിട്ടില്ലായിരുന്നെങ്കിൽ നിങ്ങളിന്ന് കാണുന്ന ഹരീഷ് പേരടിയുണ്ടാവുമായിരുന്നില്ല...അതുകൊണ്ടാണ് ഞാനെവിടെയും ആ മനുഷ്യനെ എന്റെ ഗുരു എന്ന് അഭിമാനത്തോടെ പറയുന്നത്.. കളിയാക്കുന്ന വിഡ്ഡികളെ സാംസ്കാരിക കേരളം തള്ളി കളയും...സായി ശ്വേത നിങ്ങൾ ഇന്നത്തെ ഡയറിയിൽ എഴുതി വെച്ചോളു നാളെ ഈ രാജ്യത്തിന്റെ സ്വപനങ്ങൾക്ക് നിറം പിടിപ്പിക്കാൻ പോകുന്ന ഒരു തലമുറക്കു വേണ്ടി ഞാൻ വിത്തെറിഞ്ഞിട്ടുണ്ടെന്ന് ...അഭിവാദ്യങ്ങൾ സഹോദരി.
സായി ശ്വേത..പ്രിയപ്പെട്ട അനിയത്തി കുട്ടി നിങ്ങളാണ് നിങ്ങളെ പോലെയുള്ളവരാണ് യഥാർത്ഥ ഗുരുനാഥൻമാർ.. ഒരോ പ്രായത്തിലുംപ്പെട്ട...
Posted by Hareesh Peradi on Monday, June 1, 2020
അധ്യാപനത്തിൽ ഒരുവർഷം മാത്രം പരിചയമുള്ള ശ്വേത വടകര പുറമേരി പഞ്ചായത്തിലെ മുതുവടത്തൂർ വി.വി.എൽ.പി. സ്കൂളിലെ അധ്യാപകയാണ്. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് വേണ്ടിയാണ് ക്ലാസെടുത്തതെങ്കിലും മുതിർന്നവർ പോലും ശ്വേതയുടെ ക്ലാസ് കണ്ടിരുന്നു പോയി എന്നതാണ് വാസ്തവം. സത്യത്തിൽ ശ്വേതയുടെ മുന്നിൽ കുട്ടികളുണ്ടായിരുന്നോ എന്ന് പോലും പലരും സംശയിച്ചു. അത്രയ്ക്കും തന്മയത്തോടുകൂടിയായിരുന്നു അധ്യാപനരീതി. നിരവധി പ്രമുഖർ ഇതിനോടകം ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.