നടി മിയ വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി ആശ്വിൻ ഫിലിപ്പ്

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. വിവാഹ നിശ്ചയം കോട്ടയത്തെ ആശ്വിനിൻ്റെ വീട്ടിൽ വച്ച് നടന്നു.

Updated: Jun 1, 2020, 08:51 PM IST
നടി മിയ വിവാഹിതയാകുന്നു, വരൻ കോട്ടയം സ്വദേശി ആശ്വിൻ ഫിലിപ്പ്

മലയാള സിനിമയിലെ മുൻനിര നായികമാരിലൊരാളായ മിയ വിവാഹിതയാകുന്നു. കൊച്ചി സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആണ് മിയയുടെ വരൻ. കൺസ്ട്രഷൻ കമ്പനി ഉടമയാണ് അശ്വിൻ. വിവാഹ നിശ്ചയം കോട്ടയത്തെ ആശ്വിനിൻ്റെ വീട്ടിൽ വച്ച് നടന്നു.

വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹമാണെന്നും, കൊറോണയുടെ സാഹചര്യത്തിൽ വിവാഹം ഉടനെ ഉണ്ടാവില്ലെന്നുമാണ് വിവരം. ലോക്ക്ഡൌൺ കാലത്ത് അതിരഹസ്യമായിരുന്നു ചടങ്ങുകൾ. എന്നാൽ ഇതേക്കുറിച്ച് താരം ഇതുവരെ സ്ഥിരീകരം നടത്തിയിട്ടില്ല.

Also Read: നടന്മാരെ നടിമാരാക്കി സലിംകുമാർ, ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സീരിയലിലൂടെ അഭിനയ രംഗത്തെത്തിയ മിയയുടെ യഥാര്‍ത്ഥ പേര് ജിമി മിനി ജോര്‍ജ്ജ് എന്നാണ്. അൽഫോൺസാമ്മ എന്ന സീരിയലിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. തുടർന്നാണ് സിനിമയിലെത്തുന്നത്. ഡോക്ടർ ലവ്, ഈയടുത്ത കാലത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്തെത്തി.

റെഡ് വൈന്‍, മെമ്മറീസ്, വിശുദ്ധന്‍, മിസ്റ്റര്‍ ഫ്രോഡ്, അനാര്‍ക്കലി, പാവാട, ബോബി, പട്ടാഭിരാമന്‍, ബ്രദേഴ്‌സ് ഡേ, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ നിരവധി മലയാള സിനിമകളിലും അന്യഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്. ചില റിയാലിറ്റി ഷോകളിലും താരം സജീവമായിരുന്നു.