Video Call Threat: 11,800 രൂപ വേണം,വിഡിയോ യൂ ടൂബിൽ അപ് ലോഡ് ചെയ്യുമെന്ന് ഭീഷണി-ഫേസ് ബുക്ക് ലൈവിൽ നടൻ അനീഷ് രവി
പരിചയമില്ലാത്ത നമ്പരിൽ നിന്നും വന്ന വീഡിയോ കോളിലാണ് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഉണ്ടായിരുന്നത് (Aneesh Ravi Facebook Live)
Trivandrum: വീഡിയോ കോൾ തട്ടിപ്പിനെതിരെ ഫേസ്ബുക്ക് ലൈവിൽ പ്രതികരിച്ച് സീരിയൽ താരം അനീഷ് രവി. അനീഷിനൊപ്പം ജോലി ചെയ്യുന്നയാൾക്കുണ്ടായ പ്രശ്നമാണ് അനീഷ് വ്യക്തമാക്കിയത്. ആർട് ഡയറക്ടർ അനിലിനാണ് ഇത്തരത്തിൽ പ്രശ്നം ഉണ്ടായതെന്നും ലൈവിൽ പറയുന്നു.
പരിചയമില്ലാത്ത നമ്പരിൽ നിന്നും വന്ന വീഡിയോ കോളിലാണ് യുവതിയുടെ അശ്ലീല ദൃശ്യങ്ങൾ ഉണ്ടായിരുന്നത്. പിന്നീട് കോൾ കട്ട് ചെയ്തെങ്കിലും മറ്റൊരു നമ്പരിൽ നിന്നും കോളെത്തുകയും ഭീക്ഷണി ആരംഭിക്കുകയും ചെയ്തു.
ALSO READ: Puzhu Movie : മമ്മൂട്ടിയുടെ കൈയ്യിൽ പിസ്റ്റൽ കണ്ണിൽ ഭയം, പുഴു സിനിമയുടെ ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു
11,800 രൂപ യാണ് യൂ ടൂബിൽ വീഡിയോ അപ്ലോഡ് ചെയ്യാതിരിക്കാനായി വിളിച്ചവർ ആവശ്യപ്പെട്ടത്. വിഷയം ഗുരുതരമായതോടെയാണ് അനിൽ അനീഷിനോട് സഹായം ചോദിച്ചത്. പ്രശ്നം അവിടെയും തീർന്നില്ല സി.ബി.ഐ ഒാഫീസർ എന്ന് പരിചയപ്പെടുത്തിയ ആൾ വീണ്ടും വിളിക്കുകയും തുക ആവശ്യപ്പെടുകയും ചെയ്തു.
വിഷയം വലിയ പ്രശ്നമായതെ തുടർന്നാണ് അനീഷ് രവി ലൈവിലെത്തിയത്.ഇത്തരം പ്രശ്നങ്ങൾ ഇനി ആവർത്തിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്. കുട്ടികളടക്കം ഒാൺലൈൻ ക്ലാസുകളിലുള്ളതിനാൽ ശ്രദ്ധിക്കണം എന്നാണ് മുന്നറിയിപ്പ് നൽകിയത്.
വിഷയത്തിൽ കേരളാ പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. പരിചയമില്ലാത്ത നമ്പരിൽ നിന്നും വീഡിയോ കോൾ വന്നാൽ എടുക്കാൻ പാടില്ലെന്നും. ഭീക്ഷണികളിൽ പേടിക്കാതെ സൈബർ ഡോമിനെ സമീപിക്കാമെന്നും പോലീസ് അറിയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...