Kochi : വിധു വിൻസെന്റ് (Vidhu Vincent) സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം വൈറൽ സെബിയുടെ (Viral Sebi) ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിലും മഞ്ജു വാര്യരും ചേർന്ന് റിലീസ് ചെയ്‌തു. സംസ്ഥാന പുരസ്‌ക്കരും വളരെയധികം ശ്രദ്ധയും നേടിയ മാന്‍ഹോള്‍, സ്റ്റാന്‍ഡ് അപ്പ് എന്നീ സിനിമകൾക്ക് ശേഷം വിധു വിൻസെന്റ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകത കൂടി വൈറൽ സെബിയ്ക്കുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING


ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സജിത മഠത്തിലും ആനന്ദ് ഹരിദാസും ചേർന്നാണ്. മാത്രമല്ല നിരവധി വർഷങ്ങളായി പ്രൊഡക്ഷൻ കൺട്രോളർ ആയി പ്രവർത്തിച്ചിരുന്ന ബാദുഷ ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണ് വൈറൽ സെബി. ചിത്രത്തിൻറെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.


ALSO READ: Pushpa The Rise : Allu Arjun ചിത്രം പുഷ്പയിലെ ആദ്യ ഗാനം പുറത്തിറങ്ങി, Daakko Daako Meka എന്ന് ആരംഭിക്കുന്ന ഗാനം യൂട്യൂബിൽ തരംഗം


ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെയും മറ്റ് അണിയറ പ്രവർത്തകരെയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം ബാദുഷയും മഞ്ജു ബാദുഷയും സംയുക്തമായി ആണ് നിർമ്മിക്കുന്നത്.


ALSO READ: Dulquer salmaan: ചരിത്രം തിരുത്താൻ വീണ്ടും ദുല്‍ഖര്‍ ബോളിവുഡിലേക്ക്, ഇത്തവണ ത്രില്ലർ


മലയാളം സിനിമ ചരിത്രത്തിൽ മികച്ച സംവിധാനത്തിനുള്ള അവാർഡ് നേടിയ ആദ്യ വനിതയാണ് വിധു വിൻസെന്റ്. മാന്ഹോൾ എന്ന ചിത്രത്തിലൂടെയാണ് വിധു ഈ ചരിത്ര നേട്ടം നേടിയത്.  വിധു വിൻസെന്റ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രം കൂടിയായിരുന്നു വിധു വിൻസെന്റ്. 


ALSO READ: Shershaah Movie Review: 'ഷേർഷാ' അറിഞ്ഞതിനുമപ്പുറം വിക്ര ബത്ര ,അറിയപ്പെടാത്ത സൈനീകർക്കൊരു സല്യൂട്ട്


വിധുവിന്റെ അടുത്ത ചിത്രമായ സ്റ്റാൻഡ് ആപ്പും വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.   നിമിഷ സജയൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യ വേഷത്തിൽ എത്തിയത്. ഒരു റേപ്പ്‌ സർവൈവറുടെ കഥയാണ് ചിത്രം പറഞ്ഞത്. "സ്‌റ്റാൻഡ്‌ അപ്‌' കോമഡിയുടെ പശ്‌ചാത്തലത്തിലാണ്‌ വിധു വിൻസെന്റ് ചിത്രം ഒരുക്കിയിരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.