Vidya Balan, ചിത്രം ഷെർണിയുടെ ട്രെയ്ലർ നാളെയെത്തും; ആകാംക്ഷയോടെ പ്രേക്ഷകർ
Amazon Prime ലാണ് ചിത്രം റിലീസ് ചെയ്യുന്നത്
Mumbai: വിദ്യ ബാലൻ (Vidya Balan) നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷെർണിയുടെ (Sherni) ട്രെയ്‌ലർ ഉടൻ റിലീസ് ചെയ്യാനൊരുങ്ങുന്നു. ചിത്രം ആമസോൺ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്. മെയ് 31 ന് ചിത്രത്തിന്റെ ടീസർ താരം തന്നെ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചിരുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അമിത് മാസുകാർ ആണ്.
ഒരിട വേളക്ക് ശേഷം വിദ്യാബാലൻ (Vidya Balan) വിണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ഷെർണി. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്. വാക്കി ടോക്കിയും കയ്യിൽ പിടിച്ച് കാടിനുളളിൽ നിൽക്കുന്ന ചിത്രം ചിത്രത്തിന്റെ പോസ്റ്ററായി പങ്ക് വെച്ചിരുന്നു.
ALSO READ: Aha Ott Platform: ആഹാ പുതിയ ഒടിടി പ്ലാറ്റ്ഫോമുമായി അല്ലു അർജുൻ
വിദ്യയുടെ പ്രകടനം ആസ്വദിക്കാനായി ആരാധകർ ഏറെ ആകാംഷയിലാണ്. കോവിഡ്-19 (Covid 19) മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്റർ 2021 മെയ് 17 ന് വിദ്യ ബാലൻ തന്നെയാണ് തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്ക് വെച്ചത്.
ചിത്രത്തിൽ വിദ്യ ബാലനെ കൂടാതെ ശരദ് സക്സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ വൻ താരനിര കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ശകുന്തളാദേവി എന്ന ചിത്രത്തിന്റെ നിർമാതാക്കളായ അബാണ്ടാന്റിയ എന്റർടെയ്ൻമെന്റും ടി- സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഇതിന് മുന്നേ വിദ്യാ ബാലന്റെ ശകുന്താളാ ദേവി ഒടിടി (OTT) റിലീസായി മികച്ച പ്രതികരണം നേടിയിരുന്നു. നോവൺ കിൽഡ് ജെസ്സീക്ക,കഹാനി,കഹാനി-2 തുടങ്ങിയവയെല്ലാം ത്രില്ലർ ജോണറുകളിൽ വിദ്യയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.