Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്

ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്

Written by - Zee Hindustan Malayalam Desk | Last Updated : May 17, 2021, 06:07 PM IST
  • ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്.
  • അമിത് മസുർക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
  • ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്.
  • വിദ്യാ ബാലന്റെ ശകുന്താളാ ദേവി ഒടിടി റിലീസായി മികച്ച പ്രതികരണം നേടിയിരുന്നു.
Sherni Official: കയ്യിൽ വാക്കി ടോക്കി, പിറകിൽ കാട്, ഷെർണിയുടെ പോസ്റ്റർ ഹിറ്റ്

ഒരിട വേളക്ക് ശേഷം വിദ്യാബാലൻ (Vidhya Balan) വിണ്ടും ബോളിവുഡിൽ  സജീവമാവുകയാണ്. തൻറെ പുത്തൻ ചിത്രം ഷേർണിയിലൂടെയാണ് വിദ്യ വീണ്ടും ബോളിവുഡിലേക്ക് എത്തുന്നത്.ഈ വർഷം ജൂണിൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. അമിത് മസുർക്കർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറിന്റെ വേഷത്തിലാണ് വിദ്യാ ബാലൻ എത്തുന്നത്. വാക്കി ടോക്കിയും കയ്യിൽ പിടിച്ച്‌ കാടിനുളളിൽ നിൽക്കുന്ന ചിത്രമാണ് പോസ്റ്ററിലുളളത്. വിദ്യയുടെ പ്രകടനം ആസ്വദിക്കാനായി ആരാധകർ ഏറെ ആകാംഷയിലാണ്. കോവിഡ്-19 മൂലം ഷൂട്ടിംഗ് പൂർത്തിയാക്കാൻ നിരവധി തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറഞ്ഞു.

ALSO READ : Biriyani Movie: കനി കുസൃതി ഇന്ത്യയിലെ മികച്ച നടിമാരിലൊരാൾ; ഞാൻ ഒരു ആരാധകനായി മാറി: Roshan Andrews

മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ശരദ് സക്സേന, മുകുൾ ചദ്ദ, വിജയ് റാസ്, ബ്രിജേന്ദ്ര കല, നീരജ് കബി തുടങ്ങിയ താരങ്ങളാണ്.  ശകുന്തളാദേവി എന്ന ചിത്രത്തിന്റെ നിർമാതാക്കളായ അബാണ്ടാന്റിയ എന്റർടെയ്ൻമെന്റും ടി- സീരീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: നായാട്ടിലെ അഭിനയത്തിന് Joju വിന് അഭിനന്ദനവുമായി Rajkumar Rao

ഇതിന് മുന്നേ വിദ്യാ ബാലന്റെ ശകുന്താളാ ദേവി ഒടിടി റിലീസായി മികച്ച പ്രതികരണം നേടിയിരുന്നു. നോവൺ കിൽഡ് ജെസ്സീക്ക,കഹാനി,കഹാനി-2 തുടങ്ങിയവയെല്ലാം ത്രില്ലർ ജോണറുകളിൽ വിദ്യയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

More Stories

Trending News