ശരീരഭാരം കാരണം വിദ്യാ ബാലന് വളരെയധികം വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ വിദ്യ തന്റെ വേദന പ്രകടിപ്പിക്കുകയും തന്റെ ഭാരം എങ്ങനെയാണ് ഇത്രയും വലിയ ചർച്ചയായതെന്നും പറഞ്ഞിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

തെന്നിന്ത്യയിലായാലും ബോളിവുഡിലായാലും നിരവധി ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ (Vidya Balan). സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തുകയും എന്നാൽ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത നടിയാണ് വിദ്യാ ബാലൻ.  ഇന്ന് കാണുന്ന ഈ നിലയിലെത്താൻ നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നടിയ്ക്ക് കടന്നുപോകേണ്ടി വന്നത്.  



ഇപ്പോഴിത സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വിദ്യ വെളിപ്പെടുത്തിയിരിക്കുകയാണ്.  പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ (Body shaming) കുറിച്ചും വിദ്യാ ബാലൻ വെളിപ്പെടുത്തി.  


Also Read: Rimi Tomy: ആ പാലാക്കാരൻ പയ്യന്റെ മധുര പ്രണയത്തെ പറ്റി തുറന്ന് പറഞ്ഞ് റിമി


മാത്രമല്ല ഇക്കാരണങ്ങൾ കൊണ്ട് താൻ ഒരുപാട് കാലം സ്വന്തം ശരീരത്തെ വെറുത്തിരുന്നുവെന്നും വിദ്യ തുറന്നു പറഞ്ഞു.  സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് താൻ  വന്നത്. അതുകൊണ്ടുതന്നെ ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാൻ തനിക്കാരുമുണ്ടായിരുന്നില്ല. ശരിക്കും പറഞ്ഞാൽ തന്റെ ഈ തടി ഒരു ദേശീയ പ്രശ്നമായി മാറി എന്നുതന്നെ പറയാമെന്നും വിദ്യാ ബാലൻ വ്യക്തമാക്കി. 


മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന തന്റെ ശരീരഭാരം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് പറഞ്ഞ വിദ്യ (Vidya Balan) ജീവിതത്തിലുടനീളം ഹോർമോൺ പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും ഏറെ നാൾ എന്റെ ശരീരത്തെ ഞാൻ വെറുത്തുവെന്നും വിദ്യാ ബാലൻ പറഞ്ഞു. 


എന്നാൽ ഇന്ന് ഞാൻ ഒരുപാട് മുന്നോട്ട് എത്തിയെന്നും. എപ്പോഴാണോ ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് അന്നുമുതല്‍ മാറ്റം പ്രകടമായി തുടങ്ങിയെന്നും. അതിനു ശേഷം ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി എന്നും വിദ്യ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 


Also Read: എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു?


കേരളവുമായി കടുത്ത കടപ്പാടുള്ള വിദ്യയ്ക്ക് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 2005 ൽ പുറത്തിങ്ങിയ പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും താരം നേടിയിരുന്നു. 



ബോഡി ഷേമിംഗ് വിഷയം എങ്ങനെ കൈകാര്യം ചെയ്തുവെന്ന ചോദ്യത്തിന് വിദ്യ നൽകിയ മറുപടി എന്നുപറയുന്നത് ഞാൻ എന്നെത്തന്നെ സ്നേഹിക്കാനും സ്വീകരിക്കാനും തുടങ്ങിയെന്നും ഇതോടെ ആളുകൾ എന്നെ കൂടുതൽ സ്വീകരിക്കാനും സ്നേഹിക്കാനും സ്തുതിക്കാനും തുടങ്ങിയെന്നുമാണ്. 


മാത്രമല്ല കാലക്രമേണ ഞാൻ അംഗീകരിച്ചു എന്റെ ശരീരം എന്നെ ജീവനോടെ നിലനിർത്തുന്ന ഒരേയൊരു കാര്യമാണെന്ന് കാരണം ശരീരം പ്രവർത്തിക്കുന്നത് നിർത്തിയ ദിവസം, എനിക്ക് എവിടെയും പോകാൻ കഴിയില്ല. 


Also Read: കാത്തിരിപ്പിന് വിരാമം... Sai Pallavi യുടെ വിരാടപർവ്വം ഉടൻ റിലീസിനെത്തും


ദേശീയ ചലച്ചിത്ര അവാർഡും പത്മശ്രീയും ലഭിച്ച വിദ്യാ ബാലൻ 'ഹം പാഞ്ച്' (1995) എന്ന ടിവി ഷോയിലൂടെ കരിയർ ആരംഭിച്ചു. 2005 ൽ 'പരിനിത' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 'ലഗെ രെഹോ മുന്നാഭായ്' (2006), 'ഗുരു' (2007), 'പാ' (2009), 'ദി ഡേർട്ടി പിക്ചർ' (2011), 'കഹാനി' (2012), 'ഹമാരി അധുരി കഹാനി' (2015) ), 'ബീഗം ജാൻ' (2017), 'മിഷൻ മംഗൽ' (2019) തുടങ്ങി നിരവധി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.