കാത്തിരിപ്പിന് വിരാമം... Sai Pallavi യുടെ വിരാടപർവ്വം ഉടൻ റിലീസിനെത്തും

ചിത്രത്തിൽ ബാഹുബലി താരം റാണാ  ദഗ്ഗുബാട്ടിയാണ് നായകൻ.    

Written by - Ajitha Kumari | Last Updated : Feb 26, 2021, 02:25 PM IST
  • നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം സായ് പല്ലവിയുടെ വിരാട പർവ്വം റിലീസിനെത്തുന്നു
  • ചിത്രത്തിൽ പ്രിയ മണി, നന്ദിത ദാസ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
കാത്തിരിപ്പിന് വിരാമം... Sai Pallavi യുടെ വിരാടപർവ്വം ഉടൻ റിലീസിനെത്തും

നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷം സായ് പല്ലവിയുടെ പുതിയ ചിത്രമായ വിരാട പർവ്വം റിലീസിനെത്തുന്നു.  ചിത്രത്തിൽ ബാഹുബലി താരം റാണാ  ദഗ്ഗുബാട്ടിയാണ് നായകൻ.  

ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രമൊരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.  ചിത്രം 2021ഏപ്രില്‍ 30 ന് തിയേറ്ററുകളിലെത്തും. 2020 ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് കൊറോണ മഹാമാരിയെ (Corona Virus) തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ മാറ്റിവച്ചത്. 

Also Read: ആടുതോമ ഗെറ്റപ്പിൽ Antony Perumbavoor, ഒപ്പം അടിപൊളി ലുക്കിൽ ഭാര്യയും 

ചിത്രത്തിൽ പ്രിയ മണി, നന്ദിത ദാസ് എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.  ചിത്രത്തിൽ പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയാണ് സായി പല്ലവി (Sai Pallavi) എത്തുന്നത് എന്നാണ് റിപ്പോർട്ട്.  വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളിലാണ് ഷൂട്ട് ചെയ്തത്.  

സായ് പല്ലവിയുടെ ഈ ചിത്രം മാത്രമല്ല ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തുവരാനുള്ളത്. അതിൽ ആദ്യം റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമാണ് വിരാടപര്‍വ്വം (Viraata Parva).  ചിത്രത്തിലെ 'കൊലു കൊലു' എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.  പാട്ട് യുട്യൂബിൽ തരംഗമാകുകയാണ്.   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News