"പിച്ചക്കാരൻ 2 "എന്ന ചിത്രത്തിന് ശേഷം വിജയ് ആന്റണി നായകനാകുന്ന ആക്ഷൻ ചിത്രം "മഴൈ പിടിക്കാത്തമനിതൻ " ഓഗസ്റ്റ് രണ്ടിന് പ്രദർശനത്തിനെത്തുന്നു. ശരത്കുമാർ, സത്യരാജ്, കന്നഡ സൂപ്പർ സ്റ്റാർ ഡോളീധനാജ്ഞയൻ, മുരളിശർമ്മ, തലൈവാസൽ വിജയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങൾ.


COMMERCIAL BREAK
SCROLL TO CONTINUE READING

വിജയ് മിൽട്ടൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മേഘ  ആകാശ് ആണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻഫിലിറ്റി ഫിലിംസ് കമൽബോറ, ഡി ലളിത, ബി പ്രദീപ്, പങ്കജ്ബോറ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് മിൽട്ടൺ നിർവ്വഹിക്കുന്നു.


ദാമൻ-ദിയുവിലാണ് സിനിമയുടെ ചിത്രീകരണം പ്രധാനമായും നടന്നത്. ആദ്യമായാണ് ഒരു തമിഴ് സിനിമ ഇവിടെ ചിത്രീകരിക്കുന്നത്. സംഗീതം- അച്ചു രാജാമണി, വിജയ് ആന്‍റണി, എഡിറ്റിംഗ്- കെ എല്‍ പ്രവീണ്‍. ജാഗ്വർ സ്റ്റുഡിയോസിന് വേണ്ടി ബി വിനോദ് ജയിൻ സൻഹ സ്റ്റുഡിയോസിന് വേണ്ടി ഷാനു പരപ്പങ്ങാടി എന്നിവർ ചേർന്ന് "മഴൈ പിടിക്കാത്തമനിതൻ " കേരളത്തിൽ പ്രദർശനത്തിനെത്തിക്കുന്നു. പിആർഒ- എഎസ് ദിനേശ്.


ഭരതനാട്യം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു


സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഭരതനാട്യം" ഒഫിഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ എം നായർ, പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


തോമസ് തിരുവല്ലാ ഫിലിംസിൻ്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു ആണ് നിർവ്വഹിക്കുന്നത്. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ആണ് സം​ഗീതം നൽകിയിരിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.