ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ് ഇളയദളപതി വിജയ്‌. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യമൊട്ടാകെ ആരാധകരുള്ള വിജയ്‌ക്കെതിരെ കഴിഞ്ഞ ദിവസം മലയാള ചലചിത്ര താരം സിദ്ദിഖ് നടത്തിയ പരാമര്‍ശ൦ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. 


കഴിഞ്ഞ ദിവസം പ്രമുഖ വാര്‍ത്ത പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് 59കാരനായ സിദ്ദിഖ് വിവാദ പ്രസ്താവന നടത്തിയത്.


''വിജയ്‌ ഒരു സൂപ്പര്‍ സ്റ്റാറായിരിക്കാം, പക്ഷേ ഒരു നല്ല നടനല്ല''- ഇതായിരുന്നു സിദ്ദിഖ് പറഞ്ഞത്. 


മലയാളത്തിലെ പ്രമുഖ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവരെ സൂപ്പര്‍ സ്റ്റാറുകള്‍ എന്ന് വിശേഷിപ്പിച്ച ശേഷമായിരുന്നു സിദ്ദിഖ് വിജയ്‌യെ വിമര്‍ശിച്ചത്.


മോഹന്‍ലാല്‍, മമ്മൂട്ടി എന്നീ താരങ്ങളെ ലഭിക്കാന്‍ മലയാള ചലച്ചിത്ര മേഖല ഏറെ ഭാഗ്യം ചെയ്തിരിക്കുന്നെന്നും സിദ്ദിഖ് പറഞ്ഞു. 


താര പരിവേഷമുള്ളത് കൊണ്ട് മാത്രമാണ് വിജയ്‌ ചലച്ചിത്ര മേഖലയില്‍ പിടിച്ച് നില്‍ക്കുന്നതെന്നും തന്നെ സംബന്ധിച്ച് കമല്‍ ഹാസനാണ് തമിഴിലെ മികച്ച നടനെന്നും സിദ്ദിഖ് പറഞ്ഞു. 


ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്. വിജയ്‌ സൂപ്പര്‍ താരവും സൂപ്പര്‍ നടനുമെന്നതിലുപരി നല്ലൊരു മനുഷ്യനാണ് എന്നാണ് ആരാധകരുടെ പക്ഷം.