ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് കുതിപ്പ് തുടർന്ന് വിക്രം; കമൽഹാസൻ ചിത്രം 300 കോടി ക്ലബിൽ
Vikram: രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തിൽ, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ വിക്രം 300 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നുവെന്ന് മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കമൽഹാസൻ നായകനായ വിക്രം, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. തിയേറ്ററുകളിൽ രണ്ടാം ആഴ്ച അവസാനിക്കുമ്പോൾ, വിക്രം ലോകമെമ്പാടുമുള്ള 300 കോടി ക്ലബ്ബിൽ ഇടംനേടി. രണ്ടാം വാരാന്ത്യത്തിന്റെ അവസാനത്തിൽ, ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ വിക്രം 300 കോടി കളക്ഷൻ പിന്നിട്ടിരിക്കുന്നുവെന്ന് മൂവീ ഇൻഡസ്ട്രി ട്രാക്കർ രമേഷ് ബാല ട്വിറ്ററിൽ കുറിച്ചു.
യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2 ന്റെ തമിഴ്‌നാട്ടിലെ കളക്ഷനെ കമൽഹാസന്റെ ചിത്രം മറികടന്നുവെന്നും രമേഷ് ബാല അറിയിച്ചിരുന്നു. വലിമൈ മാത്രമാണ് വിക്രത്തിന് മുകളിൽ നിലവിൽ റെക്കോർഡ് കളക്ഷൻ നേടിയിട്ടുള്ളത്. വലിമൈയുടെ റെക്കോർഡും വിക്രം മറികടക്കുമെന്നും രമേഷ് ബാല പറഞ്ഞു. അതേസമയം, വിക്രത്തിന്റെ വിജയം ആഘോഷിക്കാൻ സൂപ്പർസ്റ്റാർ ചിരഞ്ജീവി കമൽഹാസന് വിരുന്നൊരുക്കിയിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാനും സന്നിഹിതനായിരുന്നു.
ALSO READ: Vikram Movie: ഒടിടി റൈറ്റ്സിൽ റെക്കോർഡ് നേട്ടവുമായി വിക്രം; റിലീസിന് മുന്‍പേ 100 കോടി ക്ലബ്ബില്‍
കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും സൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു ആക്ഷൻ ഡ്രാമയാണ്. റോളക്‌സ് എന്ന വില്ലൻ കഥാപാത്രമായി സൂര്യ അതിഥി വേഷത്തിലാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്റെ ബോക്സോഫീസ് വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ച് കമൽ വിക്രം സിവിധായകൻ ലോകേഷ് കനകരാജിന് പുതിയ കാർ സമ്മാനമായി നൽകിയിരുന്നു. കമൽ ഹാസന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റാണ് വിക്രം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...