കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന തമിഴ് ചിത്രമാണ് വിക്രം. ജൂൺ മൂന്നിനാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. വിക്രം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന് വലിയ ഹൈപ്പ് ആണ് ലഭിച്ചിരിക്കുന്നത്. പ്രീ റിലീസ് ഹൈപ്പിനെ തുടർന്ന് മികച്ച പ്രതിഫലമാണ് ഡിസ്നി നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രം ഒടിടി റൈറ്റ്സിലൂടെ തന്നെ 100 കോടി ക്ലബിൽ കയറിയതായാണ് റിപ്പോർട്ട്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റ്ലൈറ്റ് അവകാശം ഡിസ്‍നി സ്വന്തമാക്കി.
വിജയ് ചിത്രം മാസറ്ററിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് വിക്രം. പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംക്ഷയും വർധിക്കാൻ ഇതും ഒരു കാരണമാണ്. കമൽ ഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നീ താരനിരയും ചിത്രത്തിന് വലിയ ഹൈപ്പ് നൽകുന്ന ഘടകമാണ്. കമലിനൊപ്പം സിനിമ ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം കഴിഞ്ഞ ദിവസം ലോകേഷ് പങ്കുവച്ചിരുന്നു.
Also Read: Vikram Movie : കമൽ ഹാസൻ ചിത്രം വിക്രം ഷിബു തമീൻസ് കേരളത്തിലെത്തിക്കും
"36 വര്‍ഷത്തെ തപസാണ് ഉലകനായകനോടൊപ്പമുള്ള സിനിമ" എന്നായിരുന്നു ലോകേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. കമല്‍ ഹാസനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ലോകേഷ് കുറിപ്പ് പങ്കുവച്ചത്.
36 வருட தவம்! எனக்குள் இருக்கும் இயக்குனரை என் உலகநாயகன் @ikamalhaasan பாராட்ட!#VikramFromJune3 #Vikram pic.twitter.com/dORNtJxL5P
— Lokesh Kanagaraj (@Dir_Lokesh) May 4, 2022
ലോകേഷ് കനകരാജിന്റെ സംവിധാന മികവിനെ കമൽഹാസൻ അഭിനന്ദിക്കുകയും ചെയ്‍തിരുന്നു. നരേയ്ൻ, കാളിദാസ് ജയറാം, ചെമ്പൻ വിനോദ് തുടങ്ങിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബിഗ് ബോസിലൂടെ ശ്രദ്ധ നേടിയ ദർശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മെയ് 15നാണ് ചിത്രത്തിന്റെ ട്രെയിലർ, ഓഡിയോ ലോഞ്ച് എന്നിവ നടക്കുന്നത്. ചിത്രത്തിലുള്ള ഫ്ലാഷ് ബാക്ക് രംഗങ്ങളില്‍ കമൽ ഹാസൻ 30വയസ്സുകാരനായി എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
Also Read: Vikram : കമൽ ഹാസൻ ചിത്രം വിക്രമിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു; വില്ലനായി ഫഹദ് ഫാസിൽ
ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഷിബു തമീൻസ് നേടിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാതാക്കൾ ട്വിറ്ററിലൂടെയാണ് വിവരം അറിയിച്ചത്. ബ്രഹ്മാണ്ഡ ചിത്രമായ ആർആർആറിന്റെ കേരളത്തിലെ വിതരണ അവകാശം നേടിയതും ഷിബു തമീൻസിന്റെ തമീൻസ് ഫിലിംസ് തന്നെയായിരുന്നു. രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ ആണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...