വിക്രം കേന്ദ്ര കഥാപാത്രമായി എത്തുന്ന ഗൗതം വാസുദേവ് മേനോൻ ചിത്രമാണ് ധ്രുവനച്ചത്തിരം. ഏറെ നാളുകൾക്ക് മുൻപേ പ്രഖ്യാപിച്ച ചിത്രത്തിനായി പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാൽ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിരവധി തവണ ചിത്രത്തിന്റെ റിലീസ് തിയതികൾ പുറത്തുവന്നുവെങ്കിലും ഇതുവരെ ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ പ്രകാരം സിനിമ വിജയ് ചിത്രം ലിയോയ്ക്ക് ഒപ്പം എത്തുമെന്നാണ് അറിയാൻ കഴിയുന്നത്. ഒക്ടോബർ 19ന് ലിയോയുടെ റിലീസിനൊപ്പം ധ്രുവനച്ചത്തിരവും എത്തിക്കാനാണ് അണിയറപ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് വിവരം. എന്നാൽ ഔ​ദ്യോ​ഗിക അറിയിപ്പുകൾ ഉണ്ടായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിക്രം, ഐശ്വര്യ രാജേഷ്, റിതു വർമ്മ, വിനായകൻ, സിമ്രാൻ, പാർഥിബൻ, ദിവ്യദർശിനി (ഡിഡി), അർജുൻ ദാസ്, വംശി കൃഷ്ണ, രാധിക ശരത്കുമാർ, മായാ എസ് കൃഷ്ണൻ, അഭിരാമി തുടങ്ങി നിരവധി താരങ്ങളാണ് ധ്രുവനച്ചത്തിരത്തിൽ അണിനിരക്കുന്നത്. മനോജ് പരമഹംസ, ജോമോൻ ടി ജോൺ, സന്താന കൃഷ്ണൻ രവിചന്ദ്രൻ എന്നിവർ ക്യാമറയും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. ഹാരിസ് ജയരാജ് ആണ് ചിത്രത്തിനായി സം​ഗീതം ഒരുക്കുന്നത്. ഒരുപാട് നാളുകൾക്ക് ശേഷമാണ് ​ഗൗതം മേനോനും ഹാരിസ് ജയരാജും ഒന്നിക്കുന്നത്. 2017ൽ ചിത്രീകരണം തുടങ്ങിയ ചിത്രം വിവിധ കാരണങ്ങളാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ വൈകുകയാണ്.



അതേസമയം ഇതിനോടകം തന്നെ വമ്പൻ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ. കഴിഞ്ഞ ദിവസം അർജുൻ സർജയുടെ ഹരോൾഡ് ദാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തി ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റ് ആയി മാറി. സഞ്ജയ് ദത്തിന്റെ വീഡിയോയും ഇത്തരത്തിൽ വൈറലായിരുന്നു. ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്. തൃഷ, സഞ്ജയ് ദത്ത്, ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കള്‍.


Also Read: Master Peace Web Series: ചിരിപടർത്താൻ ഷറഫും കൂട്ടരും വരുന്നു; 'മാസ്റ്റർപീസ്' ടീസർ പുറത്ത്


അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം ഒരുക്കുന്നത്. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ഡി.ഒ.പി : മനോജ് പരമഹംസ, ആക്‌ഷന്‍ : അന്‍പറിവ്, എഡിറ്റിങ് : ഫിലോമിന്‍ രാജ്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.