പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. ചന്ദനക്കൊള്ളകടത്തുക്കാരനായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മറയൂരിൽ ആരംഭിച്ചിരുന്നു. ഇപ്പോൾ സിനിമ ചിത്രീകരണത്തിന്റെ അണിയറ കാഴ്ചകളുടെ വീഡിയോ വിലായത്ത് ബുദ്ധയുടെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

വർഷങ്ങളായി മലയാള സിനിമയിൽ അസോസിയേറ്റ് സംവിധായകനായി പ്രവർത്തിച്ച ജയൻ നമ്പ്യാർ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് വിലായത്ത് ബുദ്ധ. അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് ശേഷം അന്തരിച്ച സംവിധായകൻ സച്ചി സംവിധാനം ചെയ്യാനിരുന്ന സിനിമയായിരുന്നു വിലായത്ത് ബുദ്ധ. തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സൗദി വെള്ളക്ക, തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ഉർവശി തീയറ്റേഴ്സിന്റെ ബാനറിൽ സന്ദീപ് സേനനാണ് വിലായത്ത് ബുദ്ധ നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുക്കുന്നത്.


ALSO READ : Major ravi: ''ഈ ചിത്രം കണ്ടില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടം ആകുമായിരുന്നു''; 'മാളികപ്പുറത്തെ' കുറിച്ച് മേജർ രവി



ഭാസ്ക്കരൻ മാഷ് എന്ന മറ്റൊരു പ്രധാന കഥാപാത്രമായി കോട്ടയം രമേശും ചിത്രത്തിലെത്തുന്നുണ്ട്. ഇരുവരെയും കൂടാതെ ഷമ്മി തിലകൻ, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, രാജശ്രീ നായർ, ടി.ജെ അരുണാചലം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ജേക്സ് ബിജോയ്‌ ആണ്‌ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ബെല്‍ബോട്ടം ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അലക്‌സ് ഇ കുര്യന്‍, വാർത്താപ്രചരണം എംആർ പ്രൊഫഷണൽ‌.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.