കമ്മട്ടിപാടം, കലി, ഛോട്ടാ മുംബൈ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയകാരനായ വിനായകന്‍ സംവിധായകനാകുന്നു. ആഷിഖ് അബു-റിമാ കല്ലിങ്കല്‍ (Rima Kallingal) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് വിനായകന്‍ തന്നെയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

'കൂടെ കിടക്കാമോ?, അമ്മയെയും വേണം': വിനായകന് കുരുക്ക് മുറുകുന്നു


'പാര്‍ട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം അടുത്ത വര്‍ഷ൦ ആരംഭിക്കും.  വിനായകന്‍ സംവിധായകനാകുന്നു എന്ന വിവരം ആഷിഖ് അബു(Aashiq Abu)വാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. ''നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം.'' -ആഷിഖ് അബു കുറിച്ചു.


നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതിസംവിധാനം ചെയ്യും. "പാർട്ടി " അടുത്ത വർഷം. #PartyFilm #OPM

Posted by Aashiq Abu on Sunday, 20 September 2020

അശ്ലീല സംഭാഷണം: വിനായകന്‍ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം


നേരത്തെ വിനായക(Vinayakan)നെ നായകനാക്കി ആഷിഖ് അബു അയ്യങ്കാളിയുടെ ജീവചരിത്രം സംവിധാനം ചെയ്യുന്നു എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയില്‍ അരങ്ങേറിയ വിനായകന്‍ പിന്നീട് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വരെ സ്വന്തമാക്കിയിരുന്നു.


അശ്ലീല സംഭാഷണം: വിനായകന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും


1995ല്‍ സംവിധാനം ചെയ്ത മാന്ത്രികം എന്ന ചിത്രത്തിലൂടെയാണ് വിനായകന്‍ സിനിമാ രംഗത്തെത്തുന്നത്. എന്നാല്‍, എകെ സാജന്‍ സംവിധാനം ചെയ്ത 'സ്റ്റോപ് വയലന്‍സ്' എന്ന ചിത്രത്തിലെ 'മൊന്ത' എന്ന കഥാപാത്രമാണ് താരത്തെ സുപരിചിതനാക്കിയത്. നെഗറ്റീവ് കഥാപാത്രങ്ങളാണ് വിനായകനെ കൂടുതലും തേടിയെത്തിയിരുന്നത്. കമ്മട്ടിപ്പാടം എന്ന ദുല്‍ഖര്‍ സല്‍മാന്‍ (Dulquer Salman) ചിത്രത്തിലെ ഗംഗ എന്ന കഥാപാത്ര൦ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ട്രാന്‍സ് എന്ന ചിത്രത്തിലാണ് അവസാനമായി താരം അഭിനയിച്ചത്.