അശ്ലീല സംഭാഷണം: വിനായകന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കല്‍പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചത്.   

Last Updated : Jun 22, 2019, 12:02 PM IST
അശ്ലീല സംഭാഷണം: വിനായകന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

കൊച്ചി: യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടന്‍ വിനായകന്‍ ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഇന്നലെ അഭിഭാഷകനൊപ്പം സ്റ്റേഷനിലെത്തിയ വിനായകനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ശേഷം ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു.

കല്‍പറ്റ സ്റ്റേഷനിലെത്തിയ വിനായകനെ രണ്ടുപേരുടെ ആള്‍ ജാമ്യത്തിലാണ് പൊലീസ് ജാമ്യം നല്‍കി വിട്ടയച്ചത്. ചോദ്യം ചെയ്യലിന് എത്തിച്ചേരണമെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു.  

സ്റ്റേഷന്‍ ഉപാധികളോടെ നല്‍കിയ ജാമ്യത്തില്‍ യുവതിയെ ഫോണില്‍ ബന്ധപ്പെടരുതെന്നും ശല്യം ചെയ്യരുതെന്നും പരാമര്‍ശവുമുണ്ടായിരുന്നു. 

പൊലീസ് നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഇന്ന് വിനായകന്‍ കല്‍പ്പറ്റ സ്റ്റേഷനിലെത്തുമെന്നാണ് സൂചന. യുവതി കൈമാറിയ മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ തെളിവുകള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയായിരിക്കും ചോദ്യം ചെയ്യല്‍. 

കഴിഞ്ഞ ഏപ്രില്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിനായകനെ വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നും ദളിത്‌ ആക്ടിവിസ്റ്റായ യുവതി പോലീസില്‍ പരാതി നല്‍കിയിരുന്നത്.

More Stories

Trending News