പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ ബോളിവുഡ് നടിയാണ് പരിനീതി ചോപ്ര. ഒരു സ്കൂബാ ഡൈവിങ് പരിശീലക കൂടിയായ പരിനീതി സ്കൂബാ ഡൈവിങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ പരിനീതി ചോപ്ര പുതിയതായി പങ്കുവച്ച വീഡിയോ ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കൂബാ ഡൈവിങ് ചെയ്യുന്ന വീഡിയോ തന്നെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത്തവണ ഡൈവിങ്ങിനിടെ മറ്റ് ചില കാര്യങ്ങൾ കൂടി പരിനീതി ചെയ്യുന്നുണ്ട്. കടലിന്റെ അടിത്തട്ടിൽ നിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങളും മാസ്കും അടക്കമുള്ളവ പരിനീതി നീക്കം ചെയ്യുന്നതാണ് വീഡിയോയിൽ കാണാനാവുക. "വളരെ രസകരമായിരുന്നു ഡൈവിങ്. മാത്രമല്ല മാലിന്യങ്ങൾക്കെതിരെ വളരെ പ്രാധാന്യമുള്ള ഒരു ഡൈവ് കൂടി ചെയ്തു. ഈ സമുദ്രത്തെ മാറ്റുന്നതിനായി എന്നോടൊപ്പം ചേരൂ" എന്നും വീഡിയോയ്ക്കൊപ്പം പരിനീതി കുറിച്ചു.  



പ്ലാസ്റ്റിക്, മാസ്ക്, കാനുകൾ തുടങ്ങിയ മാലിന്യങ്ങൾ കൈകൊണ്ടെടുത്ത് ക്യാമറയിലേക്ക് താരം കാണിക്കുന്നുണ്ട്. ഇത്രയധികം മാലിന്യങ്ങളോ എന്ന തരത്തിൽ ആം​ഗ്യവും കാണിക്കുന്നുണ്ട് പരിനീതി. 


Also Read: Vaathi Movie: ധനുഷ് ചിത്രം 'വാത്തി'യുടെ പുതിയ വിശേഷവുമായി സം​ഗീത സംവിധായകൻ ജി.വി. പ്രകാശ്‍കുമാര്‍


കടലിൽ ഓരോ വർഷവും 14 മില്ല്യൺ ടൺ പ്ലാസ്റ്റിക്ക് എത്തുന്നുണ്ട്. 2050 ആകുമ്പോഴേക്കും സമുദ്രത്തിലെ പ്ലാസ്റ്റിക്കിന്റെ അളവ് നാലിരട്ടിയായി ഉയർന്നേക്കും. ഇത് കടലാമകൾ, ഡോൾഫിനുകൾ, സീലുകൾ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് പോലും കാരണമായേക്കുമെന്ന് വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്. 


90,000 സമുദ്ര സന്ദർശകർ ഇതുവരെ വെള്ളത്തിൽ നിന്ന് രണ്ട് ദശലക്ഷം മാലിന്യങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. സമുദ്രത്തെ രക്ഷിക്കാൻ തനിക്ക് ഇത്രയും ചെയ്യാനായതിൽ സന്തുഷ്ടയാണെന്നും പരിനീതി വ്യക്തമാക്കി.


Kaduva Movie: സംയുക്ത മേനോനും കുട്ടിപട്ടാളവും; 'കടുവ'യുടെ പുതിയ പോസ്റ്റർ പങ്കുവച്ച് പൃഥ്വിരാജ്


പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ട് കെട്ടിൽ എത്തുന്ന കടുവ തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ജൂൺ 30ന് പ്രദർശനത്തിനെത്തും. കടുവയുടെ ടീസറുകളും പോസ്റ്ററുകളും ഒക്കെ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിത ചിത്രത്തിലെ പുതിയൊരു പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ്. നടി സംയുക്ത മേനോനും വൃദ്ധി വിശാൽ ഉൾപ്പെടെ മൂന്ന് കുട്ടികളും ഉള്ള ഒരു പോസ്റ്ററാണ് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ജൂൺ 30ന് ലോകമെമ്പാടും ചിത്രം റിലീസ് ആകും എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.