വൈറൽ കപ്പിൾസായ ജിസ്മയും വിമലും വിവാഹിതരാകുന്നുവെന്ന് റിപ്പോർട്ട്. ഇൻസ്റ്റാഗ്രാമിൽ ഇരുവരും പങ്കുവെച്ച ചിത്രങ്ങളാണ് ചർച്ചയ്ക്ക് കാരണമായിരിക്കുന്നത്. വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്നതും, മോതിരം അണിയിക്കുന്നതുമായ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് ആദ്യം ജോലി പിന്നെ കല്യാണം എന്ന ഡബ് സീരീസിന്റ് പ്രൊമോഷൻ ആയിരിക്കുമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോൾ അത് യാഥാർഥ്യമായി എന്ന അടിക്കുറുപ്പോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജിസ്മയും വിമലും ആദ്യം ഇരുവരും അവതാരകരായി ആണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. പിന്നീട് ഇരുവരും ചേർന്ന് ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. തുടർന്നാണ് ഇരുവരും മലയാളികൾക്ക് സുപരിചിതരും പ്രിയപെട്ടവരും ആയി മാറിയത്. ഇരുവരും കമിതാക്കളാണോ, സുഹൃത്തുക്കൾ ആണോയെന്ന് ആളുകൾ സംശയവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ പിന്നീട് തങ്ങൾ പ്രണയത്തിലാണെന്ന് ഇരുവരും അറിയിക്കുകയായിരുന്നു. ഇരുവരും ഒരേ വീട്ടിൽ തന്നെയാണ് താമസിക്കുന്നതെന്നും പറഞ്ഞിരുന്നു. പ്രേക്ഷകർക്ക് ഇവരുടെ വീഡിയോകൾ വളരെയധികം ഇഷ്ടമാണ്. ഇവരുടെ ഏറ്റവും പുതിയ സീരിസ് ആദ്യം ജോലി പിന്നെ വിവിവാഹം ഏറെ ശ്രദ്ധ നേടിയിരുന്നു


ALSO READ: Jisma & Vimal : "ഞങ്ങൾക്ക് ഉടൻ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം"; ജിസ്മയും വിമലും


പ്രേക്ഷകരും ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ്.  ഇപ്പോൾ കരിക്ക് ടീമിനൊപ്പം അവരുടെ ഏറ്റവും പുതിയ വെബ് സീരീസായ സാമർഥ്യ ശാസ്ത്രത്തിൽ വിമലും അഭിനയിച്ചിരുന്നു. ചിത്രത്തിൽ ആളുകളെ പറ്റിക്കുന്ന വില്ലൻ  കഥാപാത്രമായി ആണ് വിമൽ എത്തിയത്. ഒരാൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉള്ള അഞ്ച് പേരിൽ നിന്ന് പണം തട്ടിയെടുക്കുന്നതും, തുടർന്ന് ഒരു അജ്ഞാതന്റെ കത്ത് ലഭിക്കുന്നതിനെ തുടർന്ന് ഈ തട്ടിപ്പുക്കാരനെ കണ്ടെത്താൻ ഇവർ ഇറങ്ങിത്തിരിക്കുന്നതുമാണ് സീരീസിന്റെ പ്രമേയം. എന്നാൽ സീരീസിന്റെ അവസാന എപ്പിസോഡിൽ വമ്പൻ ട്വിസ്റ്റയിരുന്നു ഒരുക്കിയിരുന്നത്.


നവംബർ 16 മുതലാണ് സീരീസിന്റെ സ്ട്രീമിങ് യൂട്യൂബിൽ ആരംഭിച്ചത്. ഉദ്വേഗവും ചിരിയും ഒരു പോലെ ഉണർത്തി കൊണ്ടാണ് സീരീസ് എത്തിയത്.  പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കാൻ സീരീസിന് സാധിച്ചിരുന്നു. എപ്പോഴും കോമഡിക്ക് പ്രധാന്യം നൽകി കൊണ്ടാണ് കരിക്കിന്റെ സീരീസുകൾ എത്താറുള്ളത്. എന്നാൽ ഇത്തവണ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സീരീസുമായി ആയിരുന്നു ഇവർ എത്തിയത്.


 സാമർത്ഥ്യ ശാസ്ത്രം സംവിധാനം ചെയ്യുന്നത് ശ്യാമിന് ഗിരീഷാണ്. എല്ലാതവണത്തേയും പോലെ മലയാളികൾക്ക് ഏറെ പ്രിയങ്കരരായ ആനന്ദ് മാത്യൂസ്, കിരണ്‍ വിയ്യത്ത്, കൃഷ്ണചന്ദ്രന്‍, നിലീന്‍ സാന്ദ്ര, ശബരീഷ് സജിന്‍, സ്നേഹ ബാബു, ഷൈനി സാറ, ഉണ്ണി മുത്യൂസ്, ഷിന്‍സ് ഷാന്‍, നീതു ചന്ദ്രന്‍, റിജു രാജീവ് എന്നിവരാണ് പുതിയ സീരിസിലും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്