Mumbai: ഹൈന്ദവ ദേവി ദേവന്മാരെ അപമാനിച്ച് വീണ്ടും സിനിമാലോകം,  കാളി Kaali) എന്ന ചിത്രത്തിന്‍റെ  പോസ്റ്ററിനെതിരെ ഒരു അഭിഭാഷകൻ ഡൽഹി പോലീസിന്‍റെ സൈബർ സെല്ലിൽ പരാതി നല്‍കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സോഷ്യല്‍ മീഡിയയില്‍ വൈറലായ പോസ്റ്ററില്‍ കാളിദേവിയുടെ വേഷം ധരിച്ച സ്ത്രീ സിഗരറ്റ് വലിയ്ക്കുന്നതായി കാണാം. ചിത്രത്തിന്‍റെ പോസ്റ്ററിനെതിരെ സംവിധായിക ലീന മണിമേഖലൈയ്‌ക്കെതിരെയാണ് അഭിഭാഷകന്‍ ഡല്‍ഹി പോലീസിൽ പരാതി നല്‍കിയിരിയ്ക്കുന്നത്. ഹിന്ദു ദേവതയെ അപമാനിച്ചതിലൂടെ സംവിധായിക മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് അഭിഭാഷകൻ തിങ്കളാഴ്ച ഡല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ പരാതി നൽകിയത്.  


Also Read:  Bigg Boss: സീസൺ 4 കഴിഞ്ഞു, ഇനി ബിബി അൾട്ടിമേറ്റ്! അപ്പോൾ സീസൺ 5? ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ അടുത്ത ചർച്ച വിഷയം


കാളിദേവി പുകവലിക്കുന്ന രീതിയിലുള്ള ചിത്രം, വളരെ പ്രതിഷേധാർഹവും ഒരു തരത്തിലും സ്വീകാര്യമല്ലാത്തതും മതവികാരം വ്രണപ്പെടുത്തുന്നതുമാണ്.  പോസ്റ്റർ അപലപനീയം എന്ന് വിശേഷിപ്പിച്ച പരാതിക്കാരൻ ഹൈന്ദവ ദേവീ ദേവന്മാരെ സിനിമയുടെ പ്രചരണത്തിനായി ഉപയോഗിക്കുന്നത് അത്യന്തം ക്രൂരവും ഹൈന്ദവ സമൂഹത്തിന്‍റെ  വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നതാണെന്നും കൂട്ടിച്ചേർത്തു. പോസ്റ്റര്‍ ഇതിനോടകം ട്വീറ്ററില്‍ ട്രെന്‍ഡ്  ചെയ്യുകയാണ്.  


Also Read:  Viral News: 61-കാരിയ്ക്ക് 24-കാരന്‍ ഭര്‍ത്താവ്....! അമ്മയാവാന്‍ കോടികള്‍ മുടക്കാന്‍ തയ്യാര്‍...!! 


ആസൂത്രിതവും ദുരുദ്ദേശപരവുമായ ഈ പ്രവൃത്തി, ഹൈന്ദവ സമൂഹത്തിന്‍റെ  മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്.  ഇത് പ്രതിയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വളരെ ആക്ഷേപകരമായ വീഡിയോയിലൂടെയും ഫോട്ടോയിലൂടെയും സോഷ്യൽ മീഡിയയിലും മറ്റ് എല്ലാ  പ്ലാറ്റ്‌ഫോമുകളിലും നന്നായി പ്രചരിക്കുന്നു. സെക്ഷൻ 295A,298, 505, 67 (IT Act)  34 IPC പ്രകാരം കുറ്റകരമാണ്, അതിനാൽ കുറ്റാരോപിതർക്കെതിരെ കനത്ത ശിക്ഷാ നടപടി സ്വീകരിക്കണം, പരാതിയില്‍ പറയുന്നു. 



എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പോസ്റ്റർ നീക്കം ചെയ്യണമെന്നും  ഒരു പ്രത്യേക സമുദായത്തിന്‍റെ  മതവിശ്വാസങ്ങളെ പ്രകോപിപ്പിക്കാനുള്ള അപകീർത്തികരമായ നടപടിയാണ് പോസ്റ്ററെന്നും അഭിഭാഷകന്‍  ഡല്‍ഹി പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.


ശനിയാഴ്ചയാണ് തന്‍റെ  ചിത്രത്തിന്‍റെ പോസ്റ്റര്‍ കാനഡയിൽ ലോഞ്ച് ചെയ്തുകൊണ്ട് ലീന ട്വിറ്ററിലും  പോസ്റ്റർ പങ്കുവെച്ചത്.  ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുമ്പോൾ നടക്കുന്ന സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തമെന്ന് മണിമേഖലൈ പറയുന്നു. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.