Bigg Boss: സീസൺ 4 കഴിഞ്ഞു, ഇനി ബിബി അൾട്ടിമേറ്റ്! അപ്പോൾ സീസൺ 5? ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ അടുത്ത ചർച്ച വിഷയം

സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബി​ഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 4, 2022, 02:40 PM IST
  • ബി​ഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്.
  • എന്താണ് ബിബി അൾട്ടിമേറ്റ്?
  • ഇതുവരെ നടന്ന ബിബി ഫിനാലെകളിലെ മത്സരാർഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ.
Bigg Boss: സീസൺ 4 കഴിഞ്ഞു, ഇനി ബിബി അൾട്ടിമേറ്റ്! അപ്പോൾ സീസൺ 5? ബി​ഗ് ബോസ് ​ഗ്രൂപ്പുകളിലെ അടുത്ത ചർച്ച വിഷയം

ബി​ഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചു. സീസൺ 4 ടൈറ്റിൽ വിന്നർ ആയത് ദിൽഷ പ്രസന്നൻ ആണ്. മലയാളം ബി​ഗ് ബോസിലെ ആദ്യത്തെ വനിത വിജയി ആണ് ദിൽഷ. ഈ 100 ദിവസം മത്സരാർഥികളെ പോലെ തന്നെ ആകാംക്ഷയിലും ആവേശത്തിലുമായിരുന്നു ബി​ഗ് ബോസ് പ്രേക്ഷകർ. ആരാകും വിജയി എന്നറിയാൻ കാത്തിരുന്ന ഒരുപാട് പ്രേക്ഷകർ ഉണ്ടായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട മത്സരാർഥികൾക്കായി എല്ലാവരും വോട്ടിം​ഗ് രേഖപ്പെടുത്തിയുമെല്ലാം വലിയ ആവേശത്തിലായിരുന്നു. ജൂലൈ മൂന്ന് ഞായറാഴ്ചയോടെ ഏറ്റവും കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ച ആളെ മോഹൻലാൽ വിജയിയായി പ്രഖ്യാപിച്ചതോടെ നാലാമത്തെ സീസണിനും തിരശീല വീണു.

സീസൺ അവസാനിച്ചുവെങ്കിലും പ്രേക്ഷകർക്കിടയിലും, സാമൂഹിക മാധ്യമങ്ങളിലുമൊക്കെയായി ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ഇനിയും ഉണ്ടാകും. ഈ ചർച്ചകൾക്കിടെ ഇപ്പോൾ ചർച്ചയാകുന്നത് മറ്റൊരു കാര്യമാണ്. ബി​ഗ് ബോസ് സീസൺ 4ന് ശേഷം ബിബി അൾട്ടിമേറ്റ് വരുന്നു എന്നതാണ് പുതിയ ചർച്ചാ വിഷയം ആയിരിക്കുന്നത്. എന്താണ് ബിബി അൾട്ടിമേറ്റ്? ഇതുവരെ നടന്ന ബിബി ഫിനാലെകളിലെ മത്സരാർഥികളെ മാത്രം ഉൾപ്പെടുത്തി കൊണ്ടുള്ള ബി​ഗ് ബോസ് ഷോ ആണ് ബിബി അൾട്ടിമേറ്റ് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. അതായത് സീസണിൽ വിജയിച്ച മത്സരാർഥികൾ ഉണ്ടായിരിക്കില്ല. ഓരോ സീസണിലെയും ഫൈനലിസ്റ്റുകളെ മാത്രം ഉൾപ്പെടുത്തിയുള്ള ഷോ ആയിരിക്കും ബിബി അൾട്ടിമേറ്റ്. 

Also Read: ''ദിൽഷ ബി​ഗ് ബോസ് മലയാളം സീസൺ 4ന്റെ വിന്നർ ആയിരിക്കുന്നു''; സാബുമോന്റെ പ്രതികരണം വൈറലാകുന്നു

അടുത്ത വർഷം ജനുവരിയിൽ ഈ ഷോ തുടങ്ങുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു. 100 ദിവസത്തിന് പകരം 70 ദിവസമായിരിക്കും ഈ ഷോ നടക്കുകയെന്നുമാണ് വിവരം. ഈ റിപ്പോർട്ടുകളിലെ സത്യാവസ്ഥ എന്തെന്ന് വ്യക്തമല്ല. കാരണം ബി​ഗ് ബോസ് മലയാളം സീസൺ 4 ഫേസ്ബുക്ക് ​ഗ്രൂപ്പുകളിൽ വരുന്ന പോസ്റ്റുകളാണ് ഇവ. ഈ പോസ്റ്റ് ഇപ്പോൾ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ഇന്നലെ നടന്ന ഫിനാലെയുടെ അവസാനം പിന്നെ ലാലേട്ടൻ എന്തിനാണ് സീസൺ 5നെ കുറിച്ച് പറഞ്ഞതെന്നാണ് ചിലരുടെ സംശയം. അടുത്ത വർഷം അപ്പോൾ നോർമൽ ബി​ഗ് ബോസ് ഉണ്ടാകില്ലേ? അൾട്ടിമേറ്റ് ഒക്കെ സീസൺ 10 കഴിഞ്ഞല്ലേ? എന്നിങ്ങനെയാണ് ഈ പോസ്റ്റിന് ആളുകൾ കമന്റ് ചെയ്തിരിക്കുന്നത്. 

രസകരമായ കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. പ്രിയപ്പെട്ട ബോസ്, ഇതിൽ വീട്ടിലെ ആ ഊഞ്ഞാൽ ഒന്ന് അഴിച്ച് മാറ്റാൻ പറ്റുമോ? സാബു ഉള്ളപ്പോൾ എന്ത് റോബിൻ തുടങ്ങി നിരവധി രസകരമായ കമന്റുകളും വരുന്നുണ്ട്. ഏതായാലും സീസൺ 4ലെ വിജയിയെ കുറിച്ചുള്ള ചർച്ചകൾക്കൊപ്പം തന്നെ ഇതും ചർച്ചയായിരിക്കുകയാണ്. ബിബി അൾട്ടിമേറ്റ് വന്നാലും, സീസൺ 5 വന്നാലും കാണാൻ ആളുകൾ എന്തായലും ഉണ്ടാകും എന്നുള്ളത് ഉറപ്പാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News