Viral Video : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷൈന്‍ ടോം ചാക്കോ. കമലിന്റെ സംവിധാന സഹായിയായി കരിയര്‍ ആരംഭിച്ച താരം കമല്‍ ചിത്രത്തിലൂടെ തന്നെയാണ് കരിയറും ആരംഭിക്കുന്നത്. നമ്മള്‍ എനെ ചിത്രത്തില്‍ തല കാണിച്ചിരുന്നുവെങ്കിലും അഭിനയ ജീവിതം തുടങ്ങുന്നത് ഗദ്ദാമ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രത്തിന് ശേഷം നടനായും വില്ലനായും സഹനടനായും ഷൈന്‍ തിളങ്ങുകയായിരുന്നു. വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് കഴിഞ്ഞിരുന്നു. ഈ അടുത്തിടെ പുറത്ത് ഇറങ്ങിയ കുറുപ്പ്, വെയില്‍, ഭീഷ്മ പർവ്വം തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ വലിയ ചര്‍ച്ചയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ് ഷൈന്‍ ടോം ചാക്കോ എപ്പോഴും സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പോസിറ്റീവ് നെഗറ്റീവ് വ്യത്യാസമില്ലാതെ തന്നെ തേടി എത്തുന്ന എല്ലാ കഥാപാത്രങ്ങളും അതിന്റേതായ രീതിയില്‍ നടന്‍ അഭിനയിച്ച് കയ്യടി നേടാറുണ്ട്. സിനിമയുടെ കാര്യത്തില്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും നടന്‍ തയ്യാറല്ല. കാലിന് പരിക്ക് പറ്റിയിട്ട് പോലും ആശുപത്രിയില്‍ നിന്ന് നേരെ പ്രെമോഷന് എത്തിയിരുന്നു. അത്രത്തോളം ഡെഡിക്കേഷനോടെയാണ് സിനിമയെ സമീപിക്കുന്നത്. ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറവല്‍ ആവുന്നത് നടന്റെ ഡബ്ബിംഗ് വീഡിയോയാണ്. അഭിനയിക്കുന്നത് പോലെ തന്നെ അത്രത്തോളം പ്രകടന മികവാണ് ഷൈൻ ഡബ്ബ് ചെയ്യുമ്പോഴും എടുക്കുന്നത്. 


ALSO READ : Shine Tom Chacko Controversy : "ഞാൻ തല്ലില്ല, മിനിമം ഞാൻ കൊല്ലും"; ഷൈൻ ടോം ചാക്കോ വീണ്ടും വിവാദത്തിൽ


12 എന്ന് സിനിമയുടെ ഡബ്ബിംഗിനിടെ സംവിധായകന്‍ ലിയോ തദേവൂസാണ് വീഡിയോ ഷൂട്ട് ചെയ്തത്. ലിയോ പങ്കുവെച്ച വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു. 


 

 

 

 



 

 

 

 

 

 

 

 

 

 

 

A post shared by Leo Thaddeus (@leothaddeus)


ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പന്ത്രണ്ട്' (12). സിനമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആയിരുന്നു പുറത്തിറങ്ങിയത്. സ്‌കൈ പാസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സ്വരൂപ് ശോഭ ശങ്കര്‍ നിര്‍വ്വഹിക്കുന്നു. വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.