Viral Video | `ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ ടിം...ടിം..` സിപിഎമ്മിന്റെ മെഗാ തിരുവാതിര കളിയെ ട്രോളി കലാഭവൻ അൻസാർ
Kalabhavan Ansar Viral Video - 502 പേർ പങ്കെടുത്ത തിരുവാതിര കളിയെയും അതിനായി ഉപയോഗിച്ച വരികളെയുമാണ് അൻസാർ തന്റെ വീഡിയോയിലൂടെ പരിഹാസം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
Viral Video : കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിപിഎമ്മിന്റെ തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ മെഗാ തിരുവാതിരകളി നടത്തിയത് കഴിഞ്ഞ ദിവസം വലിയതോതിൽ വിമർശനം നേരിട്ടിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെ മുതിർന്ന് നേതാക്കൾ പോലും ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതിന് എതിർപ്പ് പ്രകടപ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ ഈ തിരുവാതിരകളിയെ പരിഹസിച്ചുകൊണ്ട് നടനും സംവിധായകനുമായി കലാഭവൻ അൻസാറിന്റെ (Kalabhavan Ansar) വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
502 പേർ പങ്കെടുത്ത തിരുവാതിര കളിയെയും അതിനായി ഉപയോഗിച്ച വരികളെയുമാണ് അൻസാർ തന്റെ വീഡിയോയിലൂടെ പരിഹാസം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കൂടാതെ ഇടതുപക്ഷ അനുകൂലികളിൽ വിമർശനവുമായി രംഗത്തെത്തിട്ടുണ്ട്.
"ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ.... ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ. ആ ഭരണം കണ്ടോ, ടിം...ടിം...ഈ ഭരണം കണ്ടോ ടിം...ടിം... നാണിമില്ല ല്ലേ" എന്ന വരികൾ പാടികൊണ്ട് സുഹൃത്തിക്കൾക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
വീഡിയോ കാണാം :
ALSO READ : സിപിഎമ്മിന്റെ മെഗാ തിരുവാതിരക്കെതിരെ നടപടി, കേസെടുത്ത് പോലീസ്
രാഷ്ട്രീയ പൊതുപരിപാടികൾക്ക് 150 പേർക്ക് അനുവദിക്കുമ്പോഴാണ് 502 ഓളം പേര് വെച്ച് പാറശ്ശാലയിൽ സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. തിരുവാതിരയിൽ പങ്കെടുത്തവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി ഉൾപ്പെടെയുള്ള മുതിർന്ന അംഗങ്ങൾ വേദിയിലിരിക്കവെയാണ് ഈ സംഭവം അരങ്ങേറുന്നത്.
കൂടാതെ ഇടുക്കിയിൽ കെ എസ് യു പ്രവർത്തകർ കുത്തിക്കൊന്ന എസ്എഫ്ഐ പ്രവർത്തകന്റെ മരണാനന്തര ചടങ്ങുകൾ കണ്ണൂരിൽ പുരോഗമിക്കുവെയാണ് തിരുവനന്തപുരത്തെ ഇത്തരത്തിൽ ആഘോഷപൂർവം പാർട്ടി സമ്മേളനം നടത്തിയെന്നുള്ള വിമർശനവും ഉയരുന്നുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...