കഴിഞ്ഞ കുറച്ച് നാളുകളായി ഏറ്റവും അധികം വൈറലായിരിക്കുന്ന ഗാനമാണ് "ദേവദൂതർ പാടി" എന്ന ഗാനം. ഇൻസ്റ്റാഗ്രാം റീൽസിൽ എല്ലാം തന്നെ ഇപ്പോൾ ഇതാണ് വൈറൽ. പല സിനിമാതാരങ്ങളും ഈ ട്രെൻഡ് ഏറ്റെടുത്ത് കഴിഞ്ഞു. ദുൽഖർ, ധ്യാൻ ശ്രീനിവാസൻ തുടങ്ങിയവരെല്ലാം ഈ ഗാനത്തിന് ചുവട് വെച്ചു. ഇപ്പോഴിതാ മലയാളികളുടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഈ ഗാനത്തിന് ചുവട് വെച്ചിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഞ്ജുവിന്റെ ഡാൻസ് ഇപ്പോൾ വളരെയധികം വൈറലാണ്. കല്യാൺ ജൂവലേഴ്സിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മഞ്ജു ഈ ഡാൻസ് കളിച്ചത്. കളിച്ച് നിമിഷനേരം കൊണ്ട് തന്നെ ഇത് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയായിരുന്നു. മഞ്ജു വാര്യരുടെ ആരാധകരും ഇത് വൈറലാക്കി മാറ്റി. മഞ്ജുവിന്റെ ഫാൻസ് പേജിലും വീഡിയോ വൈറലായിരുന്നു. ആരാധകർ ആഘോഷമാക്കിയിരിക്കുകയാണ് ഈ പാട്ട്. ഡാൻസിന് അടിക്കുറിപ്പായി ആരാധകർ പങ്കുവെച്ചത് ഇങ്ങനെ..



Also Read: ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും



"തകർത്തവർ അറിയട്ടെ..വെറുക്കുന്നവർ കൺനിറയെ കാണട്ടെ..നാലു ചുമരുകൾക്കിടയിൽ മാത്രം സ്ത്രീയെ തളയ്ക്കുന്നവർ അറിയട്ടെ..അവൾക്കുള്ളിൽ ലോകം ബഹുമാനിക്കുന്ന..ആദരിക്കുന്ന,  അത്ഭുതത്തോടെ നോക്കുന്ന മറ്റൊരു സ്ത്രീയുണ്ട്.. ഇതാ ഉദാഹരണം..ഞങ്ങൾ മലയാളികളുടെ ഉദാഹരണം. "ഇങ്ങനെയാണ് ആരാധകർ അവരുടെ ഈ സന്തോഷം പങ്കുവയ്ക്കുന്നത്. ചുവപ്പ് ഡ്രസിൽ അതീവസുന്ദരിയായി ഡാൻസ് ചെയ്യുന്ന മഞ്ജുവിനെ കണ്ട് കണ്ണെടുക്കാൻ തോന്നാത്ത അവസ്ഥയാണെന്ന് പ്രേക്ഷകരും പറയുന്നു. മറ്റ് താരങ്ങൾ ഡാൻസ് ചെയ്തതിനെക്കാൾ തരംഗമാവുകയാണ് മഞ്ജുവിന്റെ ഡാൻസ്.


Darlings Movie: ആലിയ ഭട്ടിന്റെ ഡാർലിം​ഗ്സ് തെന്നിന്ത്യൻ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുന്നു


ആലിയ ഭട്ടിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് ഡാർലിം​ഗ്സ്. നേരിട്ട് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നെങ്കിലും റിലീസ് ആയ ശേഷം മികച്ച പ്രതികരണമാണ് ഡാർലിം​ഗ്സിന് ലഭിക്കുന്നത്. ചിത്രത്തിൽ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജസ്മീത് കെ റീൻ സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് വര്‍മയും ഷെഫാലി ഷായും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ ഡാർലിം​ഗ്സ് സംബന്ധിച്ച് പുതിയ അപ്ഡേറ്റ് വന്നിരിക്കുകയാണ്. 


'ഡാര്‍ലിംഗ്സ്‍' ചിത്രം തെന്നിന്ത്യൻ ഭാഷകളില്‍ റീമേയ്‍ക്ക് ചെയ്യുമെന്നാണ് പുതിയ വാര്‍ത്ത. റെഡ് ചില്ലീസ് എന്റര്‍ടെയ്‍ൻമെന്റ് സിഒഒ ഗൗരവ് വര്‍മയാണ്  'ഡാര്‍ലിംഗ്‍സ്' തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നത്. പ്രാദേശിക അഭിരുചികള്‍ക്ക് അനുസരിച്ച് മാറ്റം വരുത്തി ചിത്രം റീമേക്ക് ചെയ്യാനാണ് തീരുമാനമെന്ന് ഗൗരവ് വര്‍മ പറയുന്നു. 


ഗാര്‍ഹിക പീഡനം ചര്‍ച്ച ചെയ്യുന്നതാണ് ചിത്രം. ചിത്രത്തിലെ ആലിയ ഭട്ട് ഉൾപ്പെടെയുള്ള അഭിനേതാക്കളുടെ പ്രകടനത്തെയും പ്രേക്ഷകർ അഭിനന്ദിച്ച് രം​ഗത്തെത്തിയിരുന്നു. ആലിയ ഭട്ടിന്റെ നിര്‍മാണ കമ്പനി ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണ് 'ഡാര്‍ലിംഗ്സ്‍'. എറ്റേണല്‍ സണ്‍ഷൈൻ പ്രൊഡക്ഷൻസ് റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നിവയുടെ ബാനറില്‍ ആലിയയും ഷാരൂഖും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.