ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും

Dulquer Salmaan Dance ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ദുൽഖറിന്റെ നൃത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 27, 2022, 10:21 PM IST
  • ദേവദുതർ പാടി എന്ന ഗാനത്തിന് ചുവട് വച്ച ദുൽഖറിനൊപ്പം ചിത്രത്തിൽ നായിക മൃണാൾ താക്കൂറും സംവിധായകൻ ഹനു രാഘവപുടിയും ചേർന്ന് നൃത്തം ചെയ്തിരുന്നു.
  • ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിലാണ് കുഞ്ചാക്കോ ബോബന്റെ നൃത്ത് ചുവട്.
  • ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ദുൽഖറിന്റെ നൃത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചരിക്കുന്നത്.
  • അണിയറപ്രവർത്തകർ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ചാക്കോച്ചന്റെ സ്റ്റുപ്പുകൾ വൈറലാകുകയും ചെയ്തു
ചാക്കോച്ചനെ പോലെ 'ദേവദൂതർ പാടി' ഗാനത്തിന് ചുവട് വെച്ച് ദുൽഖർ; ഒപ്പം സീതാ രാമം സംഘവും

കൊച്ചി: സോഷ്യൽ മീഡിയയിൽ ആകെ തരംഗമായി മാറിയ കുഞ്ചാക്കോ ബോബന്റെ നൃത്ത് ചുവടുകളുമായി ദുൽഖർ സൽമാൻ. താരത്തിന്റെ റിലീസാകാനിരിക്കുന്ന സീതാ രാമം ചിത്രത്തിന്റെ പ്രചാരണാർഥം കൊച്ചിയിൽ വെച്ചുള്ള പരിപാടിക്കിടെയാണ് ചാക്കോച്ചനെ പോലെ ദുൽഖറും നൃത്ത ചുവടുകൾ വച്ചത്. ദേവദുതർ പാടി എന്ന ഗാനത്തിന് ചുവട് വച്ച ദുൽഖറിനൊപ്പം ചിത്രത്തിൽ നായിക മൃണാൾ താക്കൂറും സംവിധായകൻ ഹനു രാഘവപുടിയും ചേർന്ന് നൃത്തം ചെയ്തിരുന്നു.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ വീഡിയോ ഗാനത്തിലാണ് കുഞ്ചാക്കോ ബോബന്റെ നൃത്ത് ചുവട്. ചിത്രത്തിന്റെ നിർമാതാവായ സന്തോഷ് ടി കുരുവിളയാണ് ദുൽഖറിന്റെ നൃത്ത രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചരിക്കുന്നത്. 1985 ഇറങ്ങിയ മമ്മൂട്ടിയുടെ കാതോടു കാതോരം സിനിമയിലെ എവർഗ്രീൻ ഹിറ്റായ ദേവദൂതർ പാടി എന്ന ഗാനത്തിന്റെ പുനഃരാവിഷ്കരണമാണ് വീഡിയോ ഗാനത്തിലൂടെ അവതരിപ്പിച്ചരിക്കുന്നത്. അണിയറപ്രവർത്തകർ വീഡിയോ പുറത്ത് വിട്ടതിന് പിന്നാലെ ചാക്കോച്ചന്റെ സ്റ്റുപ്പുകൾ വൈറലാകുകയും ചെയ്തു.

ALSO READ : അനിയത്തി പ്രാവിലെ ആ സുധി അല്ല ഇപ്പോൾ; തരംഗമായി ദേവദൂതർ പാടി ഗാനവും ചാക്കോച്ചന്റെ സ്റ്റെപ്പും

ഒൻവി കുറിപ്പിന്റെ വരികൾക്ക് ഔസേപ്പച്ചൻ നൽകിയ ഈണത്തിന് കെ.ജെ യേശുദാസായിരുന്നു ആലപിച്ചിരുന്നത്. ഒരിടിയ്ക്ക് കേരളത്തിൽ ഉത്സവ പള്ളി പെരുന്നാൾ പറുമ്പുകളിൽ സ്ഥിരം കേൾപ്പെടാറുള്ള ഗാനങ്ങളിൽ ഒന്നായിരുന്നു ദേവദൂതർ പാടി എന്ന എവർഗ്രീൻ ഹിറ്റ്.

രതീഷ്‌ ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. ഓഗസ്റ്റ്‌ 12 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ALSO READ : 'ഇത് എന്റെ അവസാന പ്രണയ ചിത്രം'; റൊമാന്റിക് വേഷങ്ങൾ മടുത്തുയെന്ന് ദുൽഖർ സൽമാൻ

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്. ടി. കുരുവിളയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബനും ഷെറിൻ റേച്ചൽ സന്തോഷും സഹനിർമ്മാണവും നിർവ്വഹിക്കുന്നു. ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ‌ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാക്കോച്ചന്റെ കരിയറിലെ ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌ ‘ന്നാ താൻ കേസ് കൊട്’.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News