താരപുത്രിയുടെ അരങ്ങേറ്റം; അസിസ്റ്റന്റ് ഡയറക്ടറാകാനൊരുങ്ങി വിസ്മയ മോഹന്‍ലാൽ
ഇതോടെ താരപുത്രിയുടെ നായികാ പ്രവേശനവും ഉടൻ പ്രതീക്ഷിക്കാം എന്നാണ് ആരാധകരുടെ അഭിപ്രായം.
താരരാജാവ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രമാണ് ബറോസ്; ദി ഗാര്‍ഡിയന്‍ ഓഫ് ഗാമാ ട്രെഷര്‍. ഒരു ഫാന്റസി ത്രീഡി ചിത്രമായാണ് സിനിമ ഒരുങ്ങുന്നത്. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് മറ്റൊരു വാര്‍ത്ത കൂടിയാണ് പുറത്തുവരുന്നത്.
ചിത്രത്തില്‍ മോഹന്‍ലാ(Mohanlal)ലിൻ്റെ സംവിധാന സഹായികളായി എത്താന്‍ പോകുന്നവരില്‍ ഒരാള്‍ അദ്ദേഹത്തിൻ്റെ മകളായ വിസ്മയ മോഹന്‍ലാല്‍(Vismaya Mohanlal) ആണ്. നിര്‍മ്മാതാവും മോഹന്‍ലാലിന്റെ സുഹൃത്തുമായ ജി സുരേഷ് കുമാറാണ് ഇത് വെളിപ്പെടുത്തിയത്. തന്റെ മൂത്ത മകള്‍ രേവതിയും മോഹന്‍ലാലിന്റെ മകള്‍ മായാ എന്ന വിസ്മയയും ഈ ചിത്രത്തില്‍ മോഹന്‍ലാലിനെ അസിസ്റ്റ് ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു. മുൻപ് വിസ്മയ ആയോധന കല അഭ്യസിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Also Read: അച്ഛനെ കടത്തിവെട്ടി മകൾ... മോഹൻലാൽ കിക്കുമായി മകൾ വിസ്മയ!!!
ഇതോടെ താരപുത്രിയുടെ നായികാ പ്രവേശനവും ഉടൻ പ്രതീക്ഷിക്കാം എന്നാണ് ആരാധകരുടെ അഭിപ്രായം. കാരണം മോഹന്‍ലാലിന്റെ മകനും യുവ താരവുമായ പ്രണവ് മോഹന്‍ലാലും സഹ സംവിധായകനായി ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ജീത്തു ജോസഫിന്റെ സഹായിയായി പാപനാശം എന്ന കമല്‍ ഹാസന്‍ ചിത്രത്തിലും, ലൈഫ് ഓഫ് ജോസൂട്ടി എന്ന ദിലീപ് ചിത്രത്തിലുമാണ് പ്രണവ് മോഹന്‍ലാല്‍ ജോലി ചെയ്തിട്ടുള്ളത്