പാര്‍വതി തിരുവോത്തിനെ പ്രധാന കഥാപാത്രമാക്കി മനു അശോകന്‍ സംവിധാനം ചെയ്ത 'ഉയരെ' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പല്ലവി രവീന്ദ്രന്‍ എന്ന പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തിലെ പ്രകടനത്തിന് ഏറ്റവും കൂടുതല്‍ അഭിനന്ദനം നേടിയത് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതിയാണ്. 


പ്രശസ്ത സംവിധായകരും രാഷ്ട്രീയ നേതാക്കളുമെല്ലാം പാര്‍വതിയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തി.


ഇപ്പോഴിതാ, ഒരു കണ്ണിറുക്കലിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പ്രിയ വാര്യരും പാര്‍വതിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്!!


തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത സ്റ്റോറിയിലൂടെയാണ് പാര്‍വതിയെ പ്രിയ അഭിനന്ദിച്ചത്. 


'ഐ സല്യൂട്ട് യൂ പാര്‍വതി ചേച്ചീ...നിങ്ങളെപ്പോലെ ഒരു കലാകാരിയെ ലഭിച്ചതില്‍ അനുഗ്രഹീതരാണ് ഞങ്ങള്‍.. ഉയരെ ഞങ്ങള്‍ക്ക് തന്നതിന് നന്ദി.. ' 



പാര്‍വതിയെ കൂടാതെ സംവിധാകനായ അശോക്‌ മനു, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആസിഫ് അലി, ടോവിനോ തോമസ്‌ എന്നിവരെയും പ്രിയ പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 


അഭിനന്ദനത്തിന് പ്രിയയോട് നന്ദി പറഞ്ഞ് പാര്‍വതിയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ്‌ ചെയ്തു. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് ഉയരെയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 


എസ് ക്യൂബ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ഉയരെയുടെ നിര്‍മാണം. ഗോപിസുന്ദറാണ് സംഗീതം. ഗാനരചന റഫീഖ് അഹമ്മദും ഷോബിയും. മുകേഷ് മുരളീധരനാണ് ഛായാഗ്രഹണം.