Mumbai :  നെറ്റ്ഫ്ലിക്സിന്റെ (Netflix) സകല റെക്കോർഡും തകർത്ത് മുന്നോട്ട് പോകുകയാണ് സൗത്ത് കൊറീയാൻ സീരിസായ സ്ക്വിഡ് ഗെയിം. (Squid Game) സീരിസിന് ആദ്യ ഒരുമാസം കൊണ്ട് മാത്രം ലഭിച്ചത് 111 മില്യൺ പ്രേക്ഷകരെയാണ്. വൻ സ്വീകാര്യതയാണ് സർവൈവൽ ഗണത്തിൽപ്പെടുന്ന ഈ സീരിസിന് ഇപ്പോൾ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെ നെറ്റ്ഫ്ലിക്സിന്റെ ഒരു സീരിസിനും ഇത്തരമൊരു പ്രേക്ഷക സ്വീകാര്യത ലഭിച്ചിട്ടില്ല. 



COMMERCIAL BREAK
SCROLL TO CONTINUE READING

90 രാജ്യങ്ങളിളായി സ്ക്വിഡ് ഗെയിം ഇപ്പോഴും ടോപ് വൺ സ്ഥാനത്ത് തന്നെ തുടരുകയാണ്. സീരിസിന് നെറ്റ്ഫ്ലിക്സ് 31 ഭാഷകളിലാണ് സബ്ടൈറ്റിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ ഈ സീരിസിനെ 13 ഭാഷകളിലായി ഡബ്ബിങ്ങും ചെയ്തിട്ടുണ്ട് .  സീരിസിന് 111 മില്യൺ പ്രേക്ഷകരെ ലഭിച്ച് കഴിഞ്ഞുവെന്ന് നെറ്റ്ഫ്ലിക്സും ട്വീറ്റ് ചെയ്തിരുന്നു.


ALSO READ: Pushpa Song : അല്ലു അർജുന്റെ പുഷ്പായിലെ രണ്ടാം ഗാനം ശ്രീവല്ലി എത്തി; ചിത്രം ഡിസംബർ 17 ന്


ഇതിന് മുമ്പ് ഏറ്റവും കൂടുതൽ പ്രേക്ഷകരെ നേടിയ നെറ്റ്ഫ്ലിക്സ് സീരീസ് ബ്രിജിട്ടണ്‍ ആയിരുന്നു. ആഗോളതലത്തിൽ ആകെ 82 മില്യൺ വ്യൂസ് ആയിരുന്നു ബ്രിജിട്ടണിന് ലഭിച്ചത്.  2020 ൽ റിലീസായ സീരീസാണ് ബ്രിജിട്ടണ്‍. എന്നാൽ ഈ റെക്കോർഡ് മറികടക്കാൻ സ്ക്വിഡ് ഗെയിമിന് വേണ്ടിവന്നത് വെറും ഒരു മാസം മാത്രമാണ്.


ALSO READ: Momo In Dubai First Look Poster: 'മോമോ ഇന്‍ ദുബായ്'ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു


 


നെറ്റ്ഫ്ലിക്സിൽ സ്വീകാര്യത ലഭിച്ച മറ്റ് സീരീസുകൾ  മണി ഹീസ്റ്റ്, ഡാര്‍ക്ക്, ലുപിന്‍ എന്നിവയാണ്. സ്ക്വിഡ് ഗെയിമിന്റെ ആദ്യ സീസൺ പുറത്തിറക്കിയത് ഈ വര്ഷം സെപ്തംബര് 17 നായിരുന്നു. ചിത്രത്തിൻറെ ആദ്യ സീസണിന് മികച്ച്ഹ പ്രതികരണം നേടാനായിരുന്നില്ല. എന്നാൽ മണി ഹൈസ്റ്റ് പോലെ തന്നെ ഒരു വമ്പൻ തിരിച്ച് വരവ് നടതുകൈയായിരുന്നു സീരീസ്.


ALSO READ: Thallumala Movie: ടൊവിനോ - കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാലയുടെ പൂജ ചിത്രങ്ങൾ കാണാം


 


സീരീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഹ്വാങ്ങ് ഡോങ്ങ് ഹ്യുകാണ് . നിരവധി പ്രൊഡക്ഷൻ  കമ്പനികൾ ഏറ്റെടുക്കാൻ നിരസിച്ച സീരീസ് എന്ന വിശേഷണം കൂടിയുണ്ട് സ്ക്വിഡ് ഗെയിമിന്.  നിരവധി വെല്ലുവിളികൾ സഹിച്ചാണ് സംവിധായൻ സീരീസ് വെള്ളി വെളിച്ചത്തിൽ കൊണ്ട് വന്നത്. ഇപ്പോൾ ഇത് ഒരു വമ്പൻ വിജയമായി ഓടിക്കൊണ്ടിരിക്കുകയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.