Thallumala Movie: ടൊവിനോ - കല്യാണി പ്രിയദർശൻ ചിത്രം തല്ലുമാലയുടെ പൂജ ചിത്രങ്ങൾ കാണാം

ആഷിഖ് അബുവാണ് ചിത്രം ആദ്യം നിര്‍മിക്കാനിരുന്നത് എന്നാല്‍ അത് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന് കൈമാറുകയായിരുന്നു.

ടൊവിനോ തോമസും (Tovino Thomas) കല്യാണി പ്രിയദര്‍ശനും (Kalyani Priyadarshan) ആദ്യമായി ഒന്നിക്കുന്ന ചിത്രം തല്ലുമാലയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചു നടന്നു. ഖാലിദ് റഹ്‌മാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ഉടൻ തലശേരിയിൽ ആരംഭിക്കും. ഷൈന്‍ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ചിത്രത്തിന് മുഹ്സിന്‍ പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. സംഗീതം വിഷ്ണു വിജയ്. 2019 ഒക്ടോബര്‍ 5ന് ആയിരുന്നു മുഹ്സിന്‍ പരാരിയുടെ സംവിധാനത്തില്‍ തല്ലുമാല പ്രഖ്യാപിച്ചത്. എന്നാല്‍ ചിത്രത്തിന്റെ സംവിധാന കസേര സുഹൃത്തായ ഖാലിദ് റഹ്‌മാന് കൈമാറിയതായി സെപ്റ്റംബര്‍ 12ന് ആണ് മുഹ്സിന്‍ പരാരി അറിയിച്ചത്. 

1 /5

2 /5

3 /5

4 /5

5 /5

You May Like

Sponsored by Taboola