ഇൻ ഹരിഹർ നഗറിലെ മായയെ അറിയാത്ത ഒരു മലയാള സിനിമ പ്രേക്ഷകനും കാണില്ല. 'ഏകാന്ത ചന്ദ്രികെ' എന്ന ഗാനം കേൾക്കുമ്പോൾ ആ നാല് പേർക്കൊപ്പമെത്തിയ മായയെയും മലയാളി പ്രേക്ഷകർ നായികയായി സ്വീകരിക്കുകയായിരുന്നു. ആദ്യ ചിത്രം തന്നെ ഹിറ്റാക്കിയ നടി ഗീതാ വിജയൻ പിന്നീട് വലിയതും ചെറുതുമായി നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത് മലയാള സിനിമ മേഖലയിൽ 30തിൽ അധികം വർഷം പിന്നിട്ടിരിക്കുകയാണ്. തന്റെ 30 വർഷത്തെ സിനിമ ജീവിതം തിരിഞ്ഞ് നോക്കുമ്പോൾ ഗീതാ വിജയൻ എടുത്ത് പറയാൻ ആഗ്രഹിക്കുന്നത് മലയാളം ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന സുരക്ഷിതത്വമില്ലാഴ്മയെ കുറിച്ചാണ്. തനിക്ക് നേരിട്ട് ദുരനുഭവം സീ മലയാളം ന്യൂസിന് നൽകിയ പ്രത്യേകം അഭിമുഖത്തിൽ പങ്കുവച്ചാണ് മലയാള സിനിമയിൽ എത്രത്തോളം സ്ത്രീകൾ സുരക്ഷിതരല്ലയെന്ന് ഗീതാ വിജയൻ വ്യക്തമാക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

"1992ൽ ഒരു സിനിമ ചെയ്യുമ്പോൾ ആ ചിത്രത്തിന്റെ പ്രധാനിയായ സംവിധായകൻ, അന്നത്തെ മിക്ക നടിമാരും അയാളുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. എന്നോട് ഒരു തരത്തിൽ പെരുമാറുന്നു. കാര്യം നടക്കാതെ വന്നപ്പോൾ സെറ്റിലൊക്കെ ആവശ്യമില്ലാതെ എന്നെ വഴക്ക് പറയും. സീൻ ഒക്കെ നടക്കുമ്പോൾ എല്ലാവരുടേയും മുന്നിൽ വച്ച് ഇൻസൾട്ട് ചെയ്യും. ഞാൻ ആദ്യ ദിവസം തന്നെ നോ... പറഞ്ഞു. ഇങ്ങനെ ആണെങ്കിൽ ഈ പ്രോജെക്ട് വിടുകയാണ് എന്ന് പ്രൊഡ്യൂസർ ഡിസ്ട്രിബ്യുട്ടർ ഉൾപ്പെടെ അറിയിച്ചു" ഗീതാ വിജയൻ സീ മലയാളം ന്യൂസിനോട് പറഞ്ഞു. 


ALSO READ : അനിയത്തി പ്രാവിലെ ആ സുധി അല്ല ഇപ്പോൾ; തരംഗമായി ദേവദൂതർ പാടി ഗാനവും ചാക്കോച്ചന്റെ സ്റ്റെപ്പും



സംവിധായകന്റെ പെരുമാറ്റത്തെ കുറിച്ച് സിനിമയുടെ നിർമാതാവിനെയും ഡിസ്ട്രിബൂട്ടറെ ധരിപ്പിച്ചു. പിന്നീട് അവർ ഇടപ്പെട്ട് സംവിധായകന് താക്കീത് നൽകുകയും ചെയ്തു. എന്നാൽ ചിത്രീകരണ വേളയിൽ സംവിധായകൻ ഇതിന്റെ ദേഷ്യത്തിൽ സെറ്റിൽ വച്ച് പലതവണ വഴക്ക് പറയുമായിരുന്നു. സംവിധായകൻ അങ്ങനെ വഴക്ക് പറയുമ്പോൾ എല്ലാവർക്കും മനസ്സിലാകും സംഭവം എന്താണെന്ന് ഗീതാ വിജയൻ കൂട്ടിച്ചേർത്തു.


അതേസമയം നടി ആക്രമിച്ച കേസിൽ ദിലീപ് അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കാരണം അതിജീവിതയും  ദിലീപും അത്രമേൽ സുഹൃത്തുക്കളായിരുന്നുയെന്ന് ഗീതാ സീ മലയാളം ന്യൂസിനോട് പറഞ്ഞു.


ALSO READ : Tiger Shroff- Disha Patani : ടൈഗർ ഷ്റോഫും ദിഷാ പഠാണിയും തമ്മിൽ പിരിഞ്ഞോ? അഭ്യുഹങ്ങൾക്ക് പിന്നാലുള്ള വാസ്തവമെന്ത്?


1990ൽ ഇറങ്ങിയ ഇൻ ഹരിഹർ നഗർ ചിത്രത്തിലൂടെയാണ് ഗീത മലയാള സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയും സഹനടിയായും 90 കാലഘട്ടങ്ങളിൽ ഗീതാ മലയാള സിനിമയിൽ നിറഞ്ഞ് നിന്നു. അതിനിടയിൽ തമിഴിലും ഹിന്ദിയിലും ഗീതാ അഭിനയിക്കുകയും ചെയ്തു. 150തിൽ അധികം മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട് ഗീതാ. കൂടാതെ രണ്ടായിരത്തിന്റെ തുടക്കം മുതൽ ഗീതാ മലയാളം സീരിയലിൽ സജ്ജീവമാകുകയായിരുന്നു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.