ന്നാ താൻ കേസ് കൊട് എന്ന സിനിമയില വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്ത് വിട്ടപ്പോൾ എല്ലാവരും ഒന്ന് ആശ്ചര്യപ്പെട്ടിരിക്കുകയാണ്. ഇത് നമ്മുടെ കുഞ്ചാക്കോ ബോബൻ തന്നെ അല്ലേ എന്ന് എല്ലാവരും ഒരു നിമിഷമെങ്കിലും ചോദിച്ച് പോയി കാണും. താരത്തിന്റെ എക്കാലത്തെയും മികച്ച മേക്കോവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ ട്രെൻഡിങ് ആയിരിക്കുകയാണ്.
കേവലം യൂട്യൂബ് ട്രെൻഡിങ് എന്ന് മാത്രമല്ല ഇന്ന് മലയാളികളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ എല്ലാം ദേവദൂതർ പാടി ഗാനവും കുഞ്ചാക്കോ ബോബന്റെ നൃത്ത ചുവടുകളുമാണ് കാണാൻ ഇടയാകുന്നുണ്ട്. പലരുടെയും വാട്സ്ആപ്പ് സ്റ്റാറ്റസായി പോലും കുഞ്ചാക്കോ ബോബന്റെ നൃത്ത് ചുവടുകൾ എത്തി ചേർന്നിട്ടുണ്ട്. 1985ൽ ഇറങ്ങി മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിൽ ഔസേപ്പച്ചൻ സംഗീതം നൽകിയ ദേവദൂതർ പാടി എന്ന ഗാനം ഉത്സവപ്പറമ്പിലെ ഒരു ഗാനമേളയുടെ പശ്ചാത്തലത്തിലാണ് പുനഃരാവിഷ്കരിച്ചിരിക്കുന്നതാണ് വീഡിയോ.
ALSO READ : 'ഇത് എന്റെ അവസാന പ്രണയ ചിത്രം'; റൊമാന്റിക് വേഷങ്ങൾ മടുത്തുയെന്ന് ദുൽഖർ സൽമാൻ
ഗാനത്തിന്റെ വരികൾക്കൊപ്പമുള്ള കുഞ്ചാക്കോ ബോബന്റെ പ്രകടനം കണ്ട് ഔസേപ്പച്ചൻ വരെ കൈയ്യടിച്ചിരിക്കുകയാണ്. "ചാക്കോച്ചാ പൊളിച്ചൂടാ മോനെ പൊളിച്ചു" എന്ന കുറിപ്പെഴുതികൊണ്ട് ഗാനം ഉടലെടുത്ത നിമിഷം സംഗീത സംവിധായകൻ ഓർത്തെടുക്കുകയായിരുന്നു. ഒരിടയ്ക്ക് കേരളത്തിലെ ഉത്സവം, പെരുന്നാളുകളിൽ നിറസാന്നിധ്യമായിരുന്ന എവർഗ്രീൻ ഹിറ്റാണ് ദേവദൂതർ പാടി എന്ന ഗാനം. ഒൻവി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതത്തിനനുസരിച്ച് ശബ്ദ മാധൂര്യം നൽകിയത് ഗാനഗന്ധർവ്വൻ യേശുദാസാണ്. ആ ഗാനം വീണ്ടും പുനഃരാവിഷ്കരിക്കുമ്പോൾ ബിജു നാരയണനാണ് ആലപിച്ചിരിക്കുന്നത്.
ഈ ഗാനത്തിന്റെ വീഡിയോ ന്നാ താൻ കേസ് കൊട് സിനിമയുടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടതോടെ ചാക്കോച്ചൻ ആ പഴയ ചോക്ലേറ്റ് ഹീറോ അല്ല ഇപ്പോൾ, എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെയെത്തിയ കുഞ്ചാക്കോ ബോബൻ ആദ്യം ശ്രമിച്ചത് തന്റെ ചോക്ലേറ്റ് ഹീറോ എന്ന് പേര് മാറ്റിയെടുക്കല്ലായിരുന്നു. ഹ്യൂമർ വേഷങ്ങളും കഥാമൂല്യമുള്ള ത്രില്ലർ ചിത്രങ്ങളും അഭിനയിച്ച് താരം ആ പേര് മെല്ലെ മാറ്റിയെടുത്തു. ഒരിടയ്ക്ക് കുഞ്ചാക്കോ ബോബൻ നായകനാകുന്ന സിനിമയുടെ പേര് പോലും ട്രോളുകളിൽ ട്രെൻഡാകാറുണ്ടായിരുന്നു. ചെറിയതോതിലുള്ള നെഗറ്റീവ് ഷേയ്ഡിലുള്ള വേഷങ്ങൾ ഉൾപ്പെടെ ചെയ്ത ചാക്കോച്ചൻ തന്റെ ചോക്ലേറ്റ് ഹീറോ മുഖം മാറ്റിയെടുക്കുകയായിരുന്നു.
ALSO READ : ദേശീയ അവാർഡിന് പിന്നാലെ തിങ്കാളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ
കുഞ്ചാക്കോ ബോബൻ വീണ്ടും ടൈപ്പ് കാസ്റ്റാകുമോ എന്ന കരുതിയ നിമിഷം തന്നെ താരം തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ ഒരു മാറ്റം കൊണ്ടു വരാറുണ്ട്. അഞ്ചാം പാതിരയും നായാട്ടും നിഴലും പടയും പോലെയുള്ള അധികം സീരിസയാട്ടുള്ള ത്രില്ലർ ചിത്രങ്ങൾ ചെയ്ത് കുഞ്ചാക്കോ ബോബൻ ഒരു സേഫ് സോണിലേക്ക് പോകുന്നു എന്ന് കരുതിയപ്പോഴാണ് ഭീമന്റെ വഴി എന്ന സിനിമയിലൂടെ ഒന്ന് ട്രാക്ക് മാറ്റിയത്. ഇടയ്ക്ക് ഫീൽ ഗുഡിനായി ജിസ് ജോയി ചിത്രത്തിൽ ചാക്കോച്ചൻ അഭിനയിക്കുകയും ചെയ്തു.
ഇനി ഗെറ്റപ്പിലും ഒരു മാറ്റം കൊണ്ടുവരികയാണ് കുഞ്ചാക്കോ ബോബൻ. നായിട്ടിലും അള്ളു രാമേന്ദ്രനിലുമാണ് ചെറിയ ഒരു ഗെറ്റപ്പ് ചേയ്ഞ്ചെങ്കിലും അടുത്തിടെ ചാക്കോച്ചൻ നടത്തിയത്. അതിനെല്ലാം മറികടക്കുന്ന ഒരു ലുക്കിലുള്ള മാറ്റമാണ് ന്നാ താൻ കേസ് കൊട് കൊണ്ടു വന്നിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് ഇറങ്ങിയപ്പോൾ തന്നെ കുഞ്ചാക്കോ ബോബന്റെ വ്യത്യസ്ത ലുക്ക് എല്ലാവരും ശ്രദ്ധിച്ചിരുന്നു. അതിപ്പോൾ കഴിഞ്ഞ ദിവസം പുനഃരാവിഷ്കരിച്ച ദേവദൂതർ പാടി എന്ന ഗാനത്തിന്റെ വീഡിയോ പുറത്ത് വിട്ടതോടെ ആ ലുക്ക് എല്ലാവരും അത്ഭുതപ്പെടുകയും ചെയ്തു.
ന്നാ താൻ കേസ് കൊട് എന്ന് സിനിമയ്ക്ക് പുറമെ തമിഴിലും മലയാളത്തിലും ഒരേപോലെ ചിത്രീകരിച്ച ഒറ്റ്, കുഞ്ചാക്കോ ബോബൻ തന്നെ നിർമിക്കുന്ന അറിയിപ്പ് സെന്നാ ഹെഗ്ഡെ ചിത്രം പദ്മിനി എന്നിവയാണ്.
ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.