വേദനാജനകമായ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തി സ്ത്രീകള്‍ പങ്കുവയ്ക്കുന്ന ‘Never have I ever’ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനപ്രിയ ഗെയിമായ ‘Never have I ever’ന്‍റെ സ്ത്രീകളുടെ പതിപ്പിലൂടെയാണ് വെളിപ്പെടുത്തലുകള്‍. ഓരോ ചോദ്യങ്ങള്‍ ചോദിക്കുമ്പോഴും അതിനു ശരി എന്നാണ് മറുപടിയെങ്കില്‍  വിരലുകള്‍ മടക്കണമെന്നാണ് കളിയിലെ നിയമം. 


ആത്മഹത്യയ്ക്ക് മുന്‍പ് സുഷാന്ത് വിളിച്ചവരില്‍ റിയയും: മൊഴി രേഖപ്പെടുത്തി


ബ്യൂട്ടി കമ്പനി സിഇഒയും മേക്കപ്പ് ആർട്ടിസ്റ്റുമായ സാറാ ബിഗേഴ്സ്-സ്റ്റുവാർട്ട് ആണ് ഗെയിമിന്‍റെ ഈ പതിപ്പ് ആദ്യമായി ടിക് ടോക്കില്‍ ആരംഭിച്ചത്. 32,000ല്‍ അധികം പേര്‍ ഇതുവരെ കണ്ട ഈ വീഡിയോയില്‍ സ്ത്രീകളുടെ ജീവിതത്തില്‍ നേരിട്ടേക്കാവുന്ന കാര്യങ്ങളെ കുറിച്ചാണ് ചോദിക്കുന്നത്. 


മകന്‍ അശ്ലീല ചിത്രം കാണുന്നുവെന്ന് അറിയിക്കാന്‍ നഗ്നരായി പോണ്‍ താരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍... 


 


നിങ്ങളെ ആരെങ്കിലും പിന്തുടര്‍ന്നിട്ടുണ്ടോ? സുഹൃത്തുക്കളോ നിങ്ങളോ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ? അനുവാദമില്ലാതെ ആരെങ്കിലും നിങ്ങളുടെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടോ? ഇങ്ങനെയാണ് അവയില്‍ ചില ചോദ്യങ്ങള്‍.  കഴിഞ്ഞ മാസമാണ് തന്‍റെ ടിക് ടോക് അക്കൗണ്ടില്‍ സാറ ഈ വീഡിയോ പങ്കുവച്ചത്. പിന്നാലെ പതിനായിരത്തിലധികം പേര്‍ ഇത് അനുകരിച്ചു.