മകന്‍ അശ്ലീല ചിത്രം കാണുന്നുവെന്ന് അറിയിക്കാന്‍ നഗ്നരായി പോണ്‍ താരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍...

ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ്‌ലാന്‍ഡ്‌ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

Last Updated : Jun 18, 2020, 06:30 PM IST
  • മോഷന്‍ സിക്നസിന്‍റെ ഹിലരി ങാന്‍ കീയാണ് ഈ പരസ്യത്തിന്‍റെ ആശയത്തിന് പിന്നില്‍. പരസ്യങ്ങൾ ഇതിനകം തന്നെ വൈറലായെന്നാണ് ഹിലരി ങാന്‍ കീ പറയുന്നത്.
  • ന്യൂസ്‌ലാന്‍ഡ്‌ പൗരന്‍മാര്‍ സെക്സിനെക്കുറിച്ചറിയാന്‍ ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നു എന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു വീഡിയോ തയാറാക്കാന്‍ പ്രചോദനം.
മകന്‍ അശ്ലീല ചിത്രം കാണുന്നുവെന്ന് അറിയിക്കാന്‍ നഗ്നരായി പോണ്‍ താരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍...

ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസ്‌ലാന്‍ഡ്‌ സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. 

രണ്ട് പോണ്‍ താരങ്ങള്‍ നഗ്നരായി ഒരു കിവി കുടുംബത്തിലേക്ക് ചെല്ലുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ മകന്‍ കാണുന്നതെന്താണെന്ന് അമ്മയെ അറിയിക്കുകയാണ് അവരുടെ ലക്ഷ്യം. 

അശ്ലീല കമന്‍റ് ചെയ്തയാളെ നേരിട്ട് കണ്ടു; അപര്‍ണയ്ക്ക് ചോദിക്കാനുണ്ടായിരുന്നത് ഒന്ന് മാത്രം!!

അശ്ലീലം യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന് കുട്ടികളെ പറഞ്ഞു മനസിലാക്കാന്‍ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് വീഡിയോയിലൂടെ ലക്ഷ്യമിടുന്നത്. അതുപോലെ തന്നെ ദാമ്പത്യത്തിനുള്ളിലെ ലൈംഗിക സമ്മതവും ബഹുമാനവും അവരോട് ചർച്ച ചെയ്യാനും  വീഡിയോ ആഹ്വാനം ചെയ്യുന്നു.

കുട്ടിയുടെ അമ്മയായ സാന്ദ്ര (അവതരിപ്പിക്കുന്നത് NZ കൊമേഡിയന്‍ ജസ്റ്റീന്‍ സ്മിത്ത്)യോട് മകനെ കാണമെന്ന് ആവശ്യപ്പെടുകയാണ്. കുറച്ച് മുന്‍പ് അവന്‍ ഞങ്ങളെ ഓണ്‍ലൈനില്‍ തിരഞ്ഞെന്നും പോണ്‍ താരങ്ങളായ സൂയും ഡെറിക്കും സന്ദ്രയോടു പറയുന്നു. 

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും, സൈനികര്‍ മരിച്ചത് മണ്ണിടിച്ചിലിലാകാം‍....

കൂടാതെ, ലാപ്‌ടോപ്പ്, ഐപാഡ്, പ്ലേസ്റ്റേഷൻ, അവന്‍റെ ഫോൺ, നിങ്ങളുടെ ഫോൺ, സ്മാർട്ട് ടിവി പ്രൊജക്ടർ എന്നിവയിലൂടെ അവന്‍ സ്ഥിരമായി ഞങ്ങളെ കാണാറുണ്ടെന്നും അവര്‍ പറഞ്ഞു. 

"ഞങ്ങൾ സാധാരണയായി മുതിർന്നവർക്ക് വേണ്ടിയാണ് അഭിനയിക്കുന്നത്.  നിങ്ങളുടെ മകൻ ഒരു കുട്ടിയായതിനാല്‍ യദാര്‍ത്ഥ ലൈംഗിക ജീവിതത്തെ കുറിച്ച് അവനറിയില്ലായിരിക്കാം. വീഡിയോകളില്‍ ഞങ്ങള്‍ അതെക്കുറിച്ച് സംസാരിക്കാറുമില്ല.'' -സൂ സാന്ദ്രയോട് പറഞ്ഞു.

കൊറോണ: ജീവന്‍ രക്ഷിക്കുന്ന ആദ്യ മരുന്നായി Dexamethasone!

''മാത്രമല്ല, യദാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ ഇങ്ങനെ അഭിനയിക്കാറുമില്ല'' -ഡെറിക് പറഞ്ഞു.മോഷന്‍ സിക്നസിന്‍റെ ഹിലരി ങാന്‍ കീയാണ് ഈ പരസ്യത്തിന്‍റെ ആശയത്തിന് പിന്നില്‍. പരസ്യങ്ങൾ ഇതിനകം തന്നെ വൈറലായെന്നാണ് ഹിലരി ങാന്‍ കീ പറയുന്നത്. 

ന്യൂസ്‌ലാന്‍ഡ്‌ പൗരന്‍മാര്‍ സെക്സിനെക്കുറിച്ചറിയാന്‍ ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നു എന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു വീഡിയോ തയാറാക്കാന്‍ പ്രചോദനം. Keep It Real Online എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. 

More Stories

Trending News