സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരം റിയാ ചക്രബര്‍ത്തിയുടെ മൊഴി രേഖപ്പെടുത്തി.
ബാന്ദ്ര പോലീസ് സ്റ്റേഷനിലെത്തിയ താരം കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെയാണ് മൊഴി നല്‍കിയത്. സുഷാന്ത് സിംഗ് രാജ്പുതി(Sushant Singh Rajput)ന്‍റെ കുടുംബാംഗങ്ങളും ബന്ധുക്കളും ഉള്‍പ്പടെ 10 പേരുടെ മൊഴിയാണ് പോലീസ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
സുഷാന്തിന്‍റെ ആത്മഹത്യ; ബോളിവുഡ് പ്രമുഖര്‍ക്കെതിരെ ക്രിമിനല്‍ കേസ്
സുഷാന്തിന്‍റെ അടുത്ത സുഹൃത്തായ റിയയെ ഇത് രണ്ടാം തവണയാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സുഷാന്തിനെ കണ്ടെത്തിയത്.
ഇതിനു പിന്നാലെ താരത്തിന്‍റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത പോലീസ് അത് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തില്‍ റിയാ ചക്രബര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന്‍ എന്നിവരെയാണ് മരണത്തിനു മുന്‍പുള്ള ദിവസങ്ങളിലായി സുഷാന്ത് വിളിച്ചിരുന്നത്.
Mumbai: Actor and #SushantSinghRajput's friend Rhea Chakraborty is present at Bandra Police Station; she has been called for interrogation by police, in connection with Sushant's suicide case pic.twitter.com/det6byJAjy
— ANI (@ANI) June 18, 2020
സുഷാന്തിന്‍റെ ആത്മഹത്യയ്ക്ക് കാരണമായ പ്രൊഫഷണല്‍ പ്രശ്നങ്ങളും വിഷാദവും എന്തൊക്കെയായിരുന്നു എന്നാണ് പോലീസ് അന്വേഷിച്ച് വരുന്നത്. 'കൈ പൊ ചെ' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറിയ സുഷാന്ത് 'എംഎസ് ധോണി;ദി അണ്‍ടോള്‍ഡ് സ്റ്റോറി', 'കേദാര്‍നാഥ്', ചിചോരെ', തുടങ്ങിയ ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
സുഷ്, മരിക്കാന്‍ തോന്നിയ ആ നിമിഷം നിനക്കടുത്ത് ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍...
സുഷാന്തിന്‍റെ മരണത്തോടെ ചലച്ചിത്ര മേഖലയിൽ സ്വജനപക്ഷപാതത്തെ കുറിച്ച് തുറന്നുപറഞ്ഞ് കങ്കണ റണാവത്, പ്രകാശ് രാജ്, അഭിനവ് കശ്യപ് എന്നിവര്‍ രംഗത്തെത്തിയിരുന്നു.