Mammootty Yatra 2 Movie : മമ്മൂട്ടി മുൻ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഡിയുടെ ജീവചരിത്രം അവതരിപ്പിച്ച യാത്ര സിനിമയുടെ രണ്ടാം ഭാഗം യാത്ര 2 സിനിമയുടെ ട്രെയിലർ പുറത്ത്. വൈഎസ്ആറിൽ മകൻ ജഗൻ മോഹൻ റെഡ്ഡിയിലേക്ക് കഥ എത്തുന്നതാണ് യാത്ര 2 സിനിമ എന്ന സൂചനയാണ് ട്രെയിലറിൽ നിന്നും ലഭിക്കുന്നത്. തമിഴ് നടൻ ജീവയാണ് ചിത്രത്തിൽ ജഗൻ മോഹനെ അവതരിപ്പിക്കുന്നത്. യാത്ര 2 ഫെബ്രുവരി എട്ടിന് തിയറ്ററുകളിൽ എത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകൻ. മഹി വി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. വൈഎസ്ആറിന്റെ മരണവും പിന്നാലെ ജഗൻ മോഹന്റെ ജയിൽ വാസവും വൈഎസ്ആർ കോൺഗ്രസ് പാർട്ടി രൂപീകരണവും ചിത്രത്തിന്റെ ട്രെയിലർ വ്യക്തമാകുന്നുണ്ട്. 


ത്രീ ഓട്ടം ലീവ്സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറിൽ ശിവ മേക്കയാണ് യാത്ര 2 നിർമിക്കുന്നത്. മമ്മൂട്ടിക്കും ജീവയ്ക്ക് പുറമെ കേതകി നാരയൺ, സുസന്നെ ബെർനേർട്ട്, മഹേഷ് മഞ്ജ്രേക്കർ, അഷ്രത വെമുഗന്തി നന്ദൂരി, മലയാളി താരം ഷെല്ലി കിഷോർ, കൈയ്തി ഫെയിം താരം ജോർജ് മാര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതിരിപ്പിക്കുന്നുണ്ട്.


ALSO READ : Nadikar: ടോവിനോ തോമസ് ചിത്രം 'നടികർ' വൈഡ് റിലീസിനൊരുങ്ങുന്നു; മെയ് മൂന്നിന് തിരശ്ശീലയിലേക്ക്..!



തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരയണനാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. മധി ഐ എസ് സിയാണ് ഛായഗ്രാഹകൻ. ശ്രാവൺ കതികനേനിയാണ് എഡിറ്റർ. സെൽവ കുമാറാണ് ചിത്രത്തിന്റെ എഡിറ്റർ.


അതേസമയം ചിത്രം തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് ഇറക്കുന്ന പ്രൊപ്പഗാണ്ട ചിത്രമാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. നേരത്തെ 2019 തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് വൈഎസ്ആറിന്റെ ജീവചരിത്രം എന്ന പേരിൽ യാത്ര സിനിമ റിലീസ് ചെയ്തത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.