ശബ്ദത്തിന്‍റെ മാസ്മരികതയില്‍ മലയാളികളെ വിസ്മയിപ്പിച്ച് പ്രിയ ഗായിക ശ്രേയ ഘോഷലിന്‍റെ മറ്റൊരു ഗാനം കൂടി. ജയസൂര്യ നായകനാകുന്ന ക്യാപ്റ്റന്‍ എന്ന ചിത്രത്തിലാണ് ശ്രേയയുടെ പുതിയ ഗാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ 'പാല്‍തിര പാടും...' എന്ന ഗാനം ആദ്യ കേള്‍ക്കലില്‍ തന്നെ സംഗീതപ്രേമികളുടെ ഹൃദയം കവരും. പാട്ടിന്‍റെ സ്റ്റുഡിയോ റെക്കോര്‍ഡിങ് വീഡിയോ യുട്യൂബിലെത്തി. 


പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന 'ക്യാപ്റ്റന്‍' മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ നായകന്‍ വി.പി സത്യന്‍റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ഒന്നാണ്. ഗുഡ് വില്‍ എന്‍റര്‍ടെയ്ന്‍മെന്‍റിന്‍റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.പി സത്യന്‍റെ ഭാര്യ അനിതയായി അനു സിതാര വേഷമിടുന്നു.