എന്തുകൊണ്ട് Priyamani മലയാള സിനിമയിൽ നിന്നും വിട്ടു നിൽക്കുന്നു?
മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി.
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. മലയാളത്തിൽ വളരെ കുറച്ച് സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം വളരെ തിരക്കുള്ള താരമാണ് പ്രിയാമണി.
ഇപ്പോൾ കുറച്ച് നാളായി പ്രിയാമണി (Priyamani) മലയാള സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. അതിന്റെ കാരണം താരം തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞിരിക്കുന്നത്.
Also Read: കാത്തിരിപ്പിന് വിരാമം... Sai Pallavi യുടെ വിരാടപർവ്വം ഉടൻ റിലീസിനെത്തും
അത് മറ്റൊന്നുമല്ല താരം പ്രാധാന്യം നൽകുന്നത് സിനിമയുടെ തിരക്കഥയ്ക്ക് ആണ്. അതുകൊണ്ടുതന്നെ എക്സൈറ്റിങ് ആയ തിരക്കഥ ലഭിക്കുകയാണെങ്കിൽ തീർച്ചയായും താൻ മലയാളത്തിലേക്ക് തിരികെ വരും എന്നാണ് പ്രിയാമണി പറഞ്ഞത്.
താരം അവസാനമായി അഭിനയിച്ച മലയാള ചിത്രം 'പതിനെട്ടാം പടി' ആണ്. ചിത്രത്തിൽ ഒരു അഥിതി വേഷത്തിലാണ് എത്തിയത്. തമിഴിലെ അസുരന്റെ തെലുങ്ക് റീമേക്കിൽ മഞ്ജു വാര്യർ ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രിയമണിക്കാണ് ഭാഗ്യം ലഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...