സോഷ്യൽ മീഡിയ താരം ഹാഷിർ ആദ്യമായി അഭിനയിച്ച ചിത്രം ​ശ്രീ ​ഗരുഡകൽപ്പയുടെ ചിത്രീകരണം പുരോ​ഗമിക്കുന്നു. ചിത്രത്തിന്റെ ഒറ്റപ്പാലത്ത് ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് സോഷ്യൽമീഡിയയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും ആദ്യം റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ 'വാഴ'യാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹാഷിറിനെ ഇതുവരെ കാണാത്ത ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ  അവതരിപ്പിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ചിത്രീകരിച്ച “ശ്രീ ഗരുഡകൽപ്പ”യുടെ ക്ലൈമാക്സ് സീനുകൾ ശ്രദ്ധേയമായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്.


നായകൻ ബിനു പപ്പുവിനും പുതുമുഖം ജയേഷിനുമൊപ്പം ഒരുലക്ഷം ജൂനിയർ ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന പ്രധാന സീനുകൾ ആണ് രണ്ടാം ഷെഡ്യൂളിൽ ഒറ്റപ്പാലത്ത് ചിത്രീകരിച്ചത്. ഒറ്റപ്പാലത്ത് 35 ഏക്കറിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു കാവിന്റെ പരിസരത്താണ് ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ചിത്രത്തിന്റെ ക്ലൈമാക്സ് സീനുകൾ ചിത്രീകരിച്ചത്.


ALSO READ: പ്രശംസയാൽ മൂടി കാർത്തിക് സുബ്ബരാജ്; ജോജുവിന്റെ 'പണി' ഹിറ്റ്!


ബിനു പപ്പു കേന്ദ്ര കഥാപാത്രമായി എത്തുന്ന ശ്രീ ഗരുഡകൽപ്പയിൽ സംവിധായകൻ രഞ്ജിത്ത്, ധ്രുവൻ, തമിഴ് താരം ദീന എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. പുതുമുഖ സംവിധായകൻ എസ്എ ജോണി സംവിധാനം ചെയ്യുന്ന ചിത്രമാണ് “ശ്രീ ഗരുഡ കൽപ്പ“. ‘പൊറിഞ്ചു മറിയം ജോസ്' എന്ന ഹിറ്റ് ജോഷി  ചിത്രത്തിന് ശേഷം കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ, വിംങ്സ് എന്റർടെയ്ൻമെന്റ്സിന്റെ സഹകരണത്തോടെ സനൽ കുമാർ ഭാസ്കരൻ എന്നിവർ ചേർന്ന്‌ നിർമിക്കുന്ന ചിത്രമാണിത്.


ഫെമിന ജോർജാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ആദ്യ പ്രസാദ്, രേണു സൗന്ദർ, പത്മ ഗോപിക, കുടശ്ശനാട്‌ കനകം, ഹാഷിർ, രമേശ് മകയിരം, നസീർ സംക്രാന്തി, മിനി അരുൺ, രാമചന്ദ്രൻ നായർ, ജയകുമാർ പിള്ള, സഞ്ജു മധു, മുഹമ്മദ് സൽമാൻ, ഷഹനാസ് ഇല്ലിയാസ്, സാജു കൊടിയൻ, ഭൃഗു മോഹൻ, ഹരി മധു, രാജേഷ് ബി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.


പാലക്കാടും പരിസര പ്രദേശങ്ങളിലും ആയിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ഷൂട്ട് ചെയ്തതും. പാലക്കാട് നിന്ന് തിരെഞ്ഞെടുത്ത പുതുമുഖ നടി നടന്മാരും സിനിമയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം- പാപ്പിനു, ​ഗാനരചന- ധന്യ സുരേഷ് മേനോൻ, സം​ഗീതം- കാർത്തിക് രാജാ, എഡിറ്റർ- ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി.


ALSO READ: ക്യാമ്പിങ് പശ്ചാത്തലത്തിൽ 'കൂടൽ'; ബിബിൻ ജോർജ് നായകനാകുന്ന ചിത്രം ഒരുങ്ങുന്നു


എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ദിനേശ് ആർ നായർ, കല- നിതിൻ എടപ്പാൾ, മേക്കപ്പ്- ലാലു കൂട്ടലാട, വസ്ത്രാലങ്കാരം- വൈശാഖ് സനൽ കുമാർ എസ്ആർ, സ്റ്റിൽസ്- സന്തോഷ് വൈഡ് ആം​ഗിൾസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ടികെ കൃഷ്ണകുമാർ, അസോസിയേറ്റ് ഡയറക്ടർ- ജോസ് മോഹൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഇക്ബാൽ പാനായിക്കുളം, പ്രൊഡക്ഷൻ മാനേജർ- സജയൻ ഉദയകുളങ്ങര, ശ്രീശൻ, പിആർഒ- എഎസ് ദിനേശ്, ഡിജിറ്റൽ മാർക്കറ്റിങ്- ദീപക് മോഹൻ, ഡിസൈൻ- എയ്ത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.